Sports

ആഘോഷിക്കാനുള്ള സമയമല്ല, ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ഒഴിവാക്കി

ഈ വര്‍ഷം സെപ്തംബറിലായിരുന്നു ഫിഫ പുരസ്‌കാര പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: ഈ വര്‍ഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങള്‍ ഒഴിവാക്കി. കോവിഡ് 19 ഭീതിയില്‍ ലോകം നില്‍ക്കുമ്പോള്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന നിലപാട് ഫിഫ സ്വീകരിക്കുകയായിരുന്നു. 

ഈ വര്‍ഷം സെപ്തംബറിലായിരുന്നു ഫിഫ പുരസ്‌കാര പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. മെസിയായിരുന്നു കഴിഞ്ഞ വര്‍ഷം ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ഡൈക്കും, ക്രിസ്റ്റ്യാനോയും ഉയര്‍ത്തിയ വെല്ലുവിളി മറികടന്നായിരുന്നു മെസി നേട്ടത്തിലേക്കെത്തിയത്. 

11 പുരസ്‌കാരങ്ങളാണ് ഇവിടെ ഫിഫ നല്‍കുക. ലോകത്തിന്റെ പല ഭാഗങ്ങളില്‍ പല ലീഗുകളും നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഫിഫ വ്യക്തമാക്കി. വര്‍ണാഭമായ പുരസ്‌കാര ചടങ്ങ് ഈ സമയത്ത് സംഘടിപ്പിക്കുന്നത് ധാര്‍മികതയെ ചോദ്യം ചെയ്യുന്നതാണെന്നും ഫിഫ വിലയിരുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21