Sports

ആടിന് ഫ്രഞ്ചില്‍ പറയുന്ന പേരെന്ത്? 15 കാരന്റെ ഉത്തരം- 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ'!

നബില്‍ എഴുതിയ ഉത്തര പേപ്പര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണിപ്പോള്‍

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: 15കാരനായ അഹമദ് നബില്‍ ഫ്രഞ്ച് പരീക്ഷയെഴുതിയെങ്കിലും ഒരു മര്‍ക്കിന്റെ കുറവില്‍ പരാജയപ്പെട്ടു. ചോദ്യ പേപ്പറില്‍ കുറേ മൃഗങ്ങളുടെ ചിത്രങ്ങള്‍ നല്‍കിയിരുന്നു. ഫ്രഞ്ച് ഭാഷയില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എഴുതാനായിരുന്നു ചോദ്യം. ഒരു മൃഗത്തിന്റെ പേര് തെറ്റായതിനെ തുടര്‍ന്നാണ് നബിലിന് പരാജയം സംഭവിച്ചത്. 

നബില്‍ എഴുതിയ ഉത്തര പേപ്പര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണിപ്പോള്‍. നബിലിന്റെ ഉത്തരമാണ് സോഷ്യല്‍ മീഡിയയെ ഓരേ സമയം ചിരിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായി മാറിയിരിക്കുന്നത്. 

ചോദ്യങ്ങളില്‍ നബിലിന് അറിയാത്തത് ആടിന് ഫ്രഞ്ചില്‍ പറയുന്ന പേരായിരുന്നു. ആ ചിത്രത്തിന് താഴെ 15കാരന്‍ ഇങ്ങനെ എഴുതി. 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ'! ഉത്തരമായി തന്റെ ഇഷ്ട താരത്തിന്റെ പേരെഴുതി വച്ചെങ്കിലും ടീച്ചര്‍ മാര്‍ക്ക് കൊടുത്തില്ല. ഇതോടെ നബില്‍ പരീക്ഷ തോല്‍ക്കുകയും ചെയ്തു. 

പരീക്ഷ കടുപ്പമായിരുന്നുവെന്ന് അഹമദ് നബില്‍ പറഞ്ഞു. ആടിന് ഫ്രഞ്ചില്‍ എന്താണ് പറയുക എന്ന് അറിയില്ലായിരുന്നു. എന്നാല്‍ ഉത്തര പേപ്പറില്‍ കോളം ഒഴിഞ്ഞിരിക്കുന്നത് തന്റെ കൂട്ടുകാര്‍ കണ്ടാല്‍ അവര്‍ കളിയാക്കുമെന്ന് ഭയന്നാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേര് എഴുതി വച്ചത്.

ഈ പരീക്ഷയ്ക്ക് തന്നെ മറ്റൊരിടത്തുള്ള ചോദ്യത്തിന് നബില്‍ മെസുറ്റ് ഓസിലിന്റെ പേരും ഉത്തരമായി എഴുതി വച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തന്റെ ഇഷ്ട താരങ്ങളുടെ പേരുകള്‍ പരീക്ഷാ പേപ്പറില്‍ എഴുതി വയ്ക്കുമെന്ന് നബില്‍ പറയുന്നു. 

ഇഷ്ട താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെങ്കിലും കക്ഷി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കട്ട ആരാധകനാണ്. മെസിയാണോ ക്രിസ്റ്റിയാനോ ആണോ മികച്ച താരമെന്ന തര്‍ക്കത്തില്‍  നബില്‍ പറുന്നത് ഇങ്ങനെയാണ്. ചിലപ്പോള്‍ മെസിയാണ് മികച്ച താരം എന്ന് തോന്നാറുണ്ട്. എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇതിഹാസ താരമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT