Sports

ആന്റോണിയോ ജെര്‍മ്മനെ സ്വന്തമാക്കാന്‍ ഗോകുലം എഫ്‌സി

സൂപ്പര്‍ കപ്പിനു മുമ്പ് തന്നെ ജെര്‍മ്മനെ കേരളത്തിലെത്തിയേക്കം- കേരളത്തിലേക്ക് മടങ്ങാന്‍ ഈ സീസണ്‍ തുടക്കം മുതല്‍ ആഗ്രഹിക്കുന്നതായി ജെര്‍മ്മനറിയച്ചതായി ടീം അധികൃതര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:മുന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സ്‌െ്രെടക്കര്‍ അന്റോണിയോ ജെര്‍മ്മനെ സ്വന്തമാക്കാന്‍ ഒരുങ്ങി ഗോകുലം എഫ് സി. സൂപ്പര്‍ കപ്പിനു മുമ്പ് തന്നെ ജെര്‍മ്മനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. കേരളത്തിലേക്ക് മടങ്ങാന്‍ ഈ സീസണ്‍ തുടക്കം മുതല്‍ ആഗ്രഹിക്കുന്ന ജെര്‍മ്മനും ഗോകുലത്തിലേക്ക് വരാന്‍ താല്പര്യമുണ്ട്. കഴിഞ്ഞ ആഴ്ച ഗോകുല എഫ് സിയെ കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ച് ജെര്‍മ്മന്‍ ട്വിറ്ററില്‍ ട്വീറ്റ് ഇട്ടിരുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സ് അവഗണിച്ച ജെര്‍മ്മന്റെ ആഗ്രഹത്തിന് ഗോകുലം എഫ് സി ഇപ്പോള്‍ വാതില്‍ തുറന്നു കൊടുത്തിരിക്കുകയാണ്. ജെര്‍മ്മനുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ചര്‍ച്ച അവസാന ഘട്ടത്തിലാണെന്നും ഗോകുലം എഫ് സി കോച്ച് ബിനോ ജോര്‍ജ്ജ് അറിയിച്ചു.

എന്നാല്‍ ജെര്‍മ്മന്‍ ചോദിക്കുന്ന കരാര്‍ തുക വളരെ കൂടുതലാണെന്നാണ് ഫാന്‍പോര്‍ട്ടിന് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇംഗ്ലണ്ടിലെ നാഷണല്‍ സൗത്ത് ലീഗ് രണ്ടാം ഡിവിഷനിലെ സെമി പ്രൊഫഷണല്‍ ക്ലബായ ഹെമല്‍ ഹെംസ്റ്റഡിലാണ് ജെര്‍മ്മന്‍ കളിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT