Sports

ഇതല്ല, ഇതിലപ്പുറവും കടന്നവനാണീ എംഎസ് ധോണി; പീറ്റേഴ്‌സന്റെ കുറ്റിയും അതിലപ്പുറവും തെറിപ്പിച്ച കിടിലന്‍ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ മത്സരങ്ങള്‍ കാണികള്‍ക്ക് എപ്പോഴും ആവേശമാണ്. കളിക്കിടയില്‍ കളിക്കാരോട് സംസാരിക്കുന്ന സംവിധാനമൊക്കെ വന്നതില്‍ പിന്നെ കളിക്കാരുടെ മാനസിക നിലവരെ കളികാണുന്നവര്‍ക്ക് കിട്ടുമെന്നായി കാര്യങ്ങള്‍.

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് റൈസിംഗ് പൂനെ മത്സരത്തിനിടയിലാണ് ഇതിലും രസകരമായ ഒരു സംഭവം നടന്നത്. കമന്ററി ബോക്‌സിലിരുന്ന കെവിന്‍ പീറ്റേഴ്‌സണ്‍ ബ്ലാ ബ്ലാ അടിച്ചോണ്ടിരിക്കുന്ന സമയത്ത് ഗ്രൗണ്ടില്‍ പൂനെ താരം മനോജ് തിവാരിയോട് ഒരു കാര്യം ചെയ്യാമോ എന്ന് മൈക്രോഫോണിലൂടെ ചോദിച്ചു. കാര്യം ഇതായിരുന്നു. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്ന തിവാരി കീപ്പ് ചെയ്യുന്ന ധോണിയോട് ഒരു കാര്യം പറയണം.

കളിക്കു ശേഷം ഞാന്‍ തന്നെയാണ് ഇപ്പോഴും ഗോള്‍ഫല്‍ മികച്ച താരമെന്ന് പീറ്റേഴ്‌സണ്‍

കാര്യം നിസാരമായിരുന്നു. ധോണിയേക്കാള്‍ മികച്ച ഗോള്‍ഫ് താരമാണ് പീറ്റേഴ്‌സണ്‍ എന്ന് ധോണിയോട് പറയണം. ദീപക് ഛൗഹാന്റെ അടുത്ത ബോള്‍ കഴിഞ്ഞു പറയാമെന്ന് തിവാരി. ആയിക്കോട്ടെ എന്ന് കമേന്ററി ബോക്‌സിലിരുന്നു പീറ്റേഴ്‌സണ്‍. ബോള്‍ കഴിഞ്ഞു. തിവാരി ധോണിയുടെ ചെവിയില്‍ പോയി കാര്യം പറഞ്ഞു. ആലോചിച്ചു നിക്കാതെ ധോണി മറുപടിയും കൊടുത്തു. ഇപ്പോഴും അയാള്‍ ആണ് എന്റെ ആദ്യ ടെസ്റ്റ് വിക്കറ്റെന്ന് ധോണി മൈക്രോഫോണിലൂടെ പറഞ്ഞു. പീറ്റേഴ്‌സണ് ഇതിലും വലിയ ട്രോള്‍ ഇതുവരെ എവിടുന്നും കിട്ടിക്കാണില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം

ഓണക്കാലത്ത് ജയിലില്‍ കിടക്കേണ്ടിവരും!; ലഹരിയൊഴുക്ക് തടയാന്‍ അതിതീവ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

Today's Rashi Phalam August 02| മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും, ബന്ധുക്കളുമായി ഒത്തുകൂടും

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത