Sports

ഇതാണോ ലോക കപ്പ് ടീം? ധോനി വന്നാല്‍ പോലും ഈ ടീം ശക്തമാകില്ല; കോഹ് ലിയുടെ വാക്കുകള്‍ തള്ളി ഗംഭീര്‍

ഈ പ്ലേയിങ് ഇലവന്‍ ഒരു തരത്തിലും ഇന്ത്യയ്ക്ക് ലോക കപ്പില്‍ സാധ്യത തരില്ലെന്നാണ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇതുപോലൊരു ടീമിനെയാവും ലോക കപ്പില്‍ നമ്മള്‍ ഇറക്കുക. ഈ ടീമില്‍ സ്ഥിരത നേടുവാനായിട്ടുണ്ട്. ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് ഇലവന്‍ ഇതാണ്. അഞ്ചാം ഏകദിനത്തിന് മുന്‍പായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. എന്നാല്‍ ഈ പ്ലേയിങ് ഇലവന്‍ ഒരു തരത്തിലും ഇന്ത്യയ്ക്ക് ലോക കപ്പില്‍ സാധ്യത തരില്ലെന്നാണ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്. 

ഈ പ്ലേയിങ് ഇലവനെ കുറിച്ച് എനിക്ക് സംശയം ഒന്നുമില്ല. എന്നാല്‍ ഇതാണ് ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് ഇലവന്‍ എന്ന് ഞാന്‍ പറയില്ല. നമുക്ക് വിശ്വസിക്കാന്‍ വക നല്‍കുന്നതല്ല ഈ ടീം. എംഎസ് ധോനി ഈ ടീമിലേക്ക് എത്തിയാല്‍ പോലും ശക്തമാകില്ല ഈ സംഘം. ബാറ്റിങ് ഡെപ്ത് ഇല്ലാത്തതാണ് ഈ സംഘമെന്നും ഗംഭീര്‍ പറഞ്ഞു. 

പ്ലേയിങ് ഇലവനില്‍ നമുക്ക് ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുടെ ലോക കപ്പ് ടീമിന് രൂപമായി കഴിഞ്ഞു എന്നാണ് കോഹ് ലി പറയുന്നത്. കോമ്പിനേഷനുകള്‍ കണ്ടെത്തിക്കഴിഞ്ഞു. ഒരു മാറ്റം മാത്രമാണ് ഉണ്ടാവുക. ഹര്‍ദിക് പാണ്ഡ്യ എത്തുമ്പോള്‍ ബാറ്റിങ്ങില്‍ കൂടുതള്‍ ശക്തി ലഭിക്കുകയും, ബൗളിങ് ഓപ്ഷനില്‍ ഉത്തരമാവുകയും ചെയ്യും എന്നായിരുന്നു കോഹ് ലി ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിന് ശേഷം പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT