Sports

ഇതുപോലെ ഒരു ആരാധികയെ ഇതിന് മുന്‍പ് കണ്ടിട്ടില്ല, ഗ്യാലറിയിലെത്തിയ 'ക്രിക്കറ്റ് അമ്മൂമ്മ'യുടെ അനുഗ്രഹം തേടി ഇന്ത്യന്‍ നായകന്‍; കയ്യടി, വീഡിയോ

ബംഗ്ലാദേശിനെതിരെയുളള മത്സരത്തില്‍ പീപ്പി ഊതിയും മറ്റും ഗ്യാലറിയെ ആവേശഭരിതയാക്കിയ ചാരുലത പട്ടേലിന്റെ ദൃശ്യങ്ങളാണ് വൈറലായത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് സെമിയില്‍ ഇടംനേടി. ഗ്രൗണ്ടില്‍ രോഹിത്തും താരങ്ങളും തകര്‍ത്താടുമ്പോള്‍ കളിക്കാര്‍ക്ക് ആവേശമായി പീപ്പി ഊതുന്ന ആ അമ്മൂമ്മയായിരുന്നു ഗ്യാലറിയിലെ താരം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. ഈ ആവേശം തിരിച്ചറിഞ്ഞ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും സഹതാരവും 87കാരിയെ തേടിയെത്തിയതും വാര്‍ത്തയായിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരെയുളള മത്സരത്തില്‍ പീപ്പി ഊതിയും മറ്റും ഗ്യാലറിയെ ആവേശഭരിതയാക്കിയ ചാരുലത പട്ടേലിന്റെ ദൃശ്യങ്ങളാണ് വൈറലായത്. ഇത് തിരിച്ചറിഞ്ഞാണ് കോഹ്‌ലിയും രോഹിത്തും ഇവരുടെ അനുഗ്രഹം തേടി ഗ്യാലറിയിലെത്തിയത്.

കളി കഴിഞ്ഞ് ഗ്യാലറിയിലെത്തിയ വിരാട് കോഹ്‌ലി കുറച്ചുസമയം അവരുമൊപ്പം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ട്വിറ്ററിലുടെ നന്ദി പറഞ്ഞ കോഹ് ലി ചാരുലതയുടെ പേരെടുത്ത് പറയാനും മറന്നില്ല. ക്രിക്കറ്റിനോട് ഇത്രയും ആവേശം കാണിക്കുന്ന ഒരു ആരാധികയെ താന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല എന്നാണ് കോഹ് ലി ട്വിറ്ററില്‍ കുറിച്ചത്.  പ്രായം നമ്പര്‍ മാത്രമാണ്. ആവേശം നിങ്ങളെ ഉയരങ്ങളില്‍ എത്തിക്കും. കൂടാതെ അവരുടെ അനുഗ്രഹത്തെ എടുത്തുപറയാനും കോഹ് ലി മറന്നില്ല. സമാനമായ രീതിയില്‍ രോഹിത് ശര്‍മ്മയും ചാരുലതയുടെ അനുഗ്രഹം തേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്