Sports

ഇനി അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം, വെനസ്വേലയെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍ 

മെസിയുടെ മികവിലല്ലാതെ അര്‍ജന്റീന ജയിച്ചു കയറിയെന്ന പ്രത്യേകതയുമുണ്ട് കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയത്തിന്

Author : സമകാലിക മലയാളം ഡെസ്ക്

വെനസ്വേലയെ വീട്ടിലേക്ക് മടക്കി. സെമി ഫൈനലില്‍ ബ്രസീലിനെ നേരിടാന്‍ അര്‍ജന്റീന തയ്യാര്‍...മാരക്കാനയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെനസ്വേലയെ തകര്‍ത്ത് മെസിയുടെ അര്‍ജന്റീന സെമിയിലേക്ക്. 

പന്ത് കയ്യടക്കി പാസുകളിലൂടെ ആധിപത്യം പുലര്‍ത്തിയത് വെനസ്വേലയായിരുന്നു. പക്ഷേ ഷോട്ടുതിര്‍ക്കുന്നതിലും, ഓണ്‍ ടാര്‍ഗറ്റിലേക്ക് പന്ത് പായിക്കുന്നതിലെല്ലാം മികവ് കാട്ടി അര്‍ജന്റീന അവസാന നാലില്‍ ഇടം ഉറപ്പിച്ചു. മെസിയുടെ മികവിലല്ലാതെ അര്‍ജന്റീന ജയിച്ചു കയറിയെന്ന പ്രത്യേകതയുമുണ്ട് കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയത്തിന്. 

കളി തുടങ്ങി പത്താം മിനിറ്റില്‍ തന്നെ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീന വല കുലുക്കി. കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്തില്‍ അഗ്യുറോയുടെ അസിസ്റ്റിലാണ് മാര്‍ട്ടിനെസ് ഗോള്‍ വല ചലിപ്പിച്ചത്. ഇന്റര്‍മിലാന്‍ സ്‌ട്രൈക്കറായ മാര്‍ട്ടിനസിന്റെ അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള ആറാം കരിയര്‍ ഗോളായിരുന്നു അത്.  രണ്ടാം ഗോള്‍ നേടാന്‍ മാര്‍ട്ടിനസിന് മുന്‍പില്‍ വഴി തുറന്നെങ്കിലും ഗോള്‍ പോസ്റ്റിന് പുറത്തേക്കടിച്ചു കളഞ്ഞു. 

68ാം മിനിറ്റില്‍ വരുത്തിയ മാറ്റമാണ് അര്‍ജന്റീനയെ ലീഡ് ഇരട്ടിപ്പിക്കാന്‍ സഹായിച്ചത്. മധ്യനിരയില്‍ മര്‍കസ് അക്യുനയ്ക്ക് പകരം ജിയോവനി സെല്‍സോയെ ഇറക്കി. 74ാം മിനിറ്റില്‍ സെല്‍സോ ഗോള്‍വലയും കുലുക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT