Sports

ഇനി പറഞ്ഞിട്ടെന്താ? ആഴ്‌സണല്‍ താരം പച്ചകുത്തിയപ്പോള്‍ ഓം നമഃ ശിവായ ''ഓം നം ശവായ'' ആയി

ശവായ എന്നാല്‍ മൃതദേഹമാണെന്നും വാല്‍കോട്ടിന് ചില ഇന്ത്യക്കാര്‍ ട്വിറ്ററിലൂടെ പറഞ്ഞു കൊടുക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

''ഓം നം ശവായ്'' എന്ന് പച്ചകുത്തിയ ഫോട്ടോയായിരുന്നു ആഴ്‌സണല്‍ മധ്യ നിരക്കാരനായ തിയോ വാല്‍കോട്ട് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ഹിന്ദു മതവിശ്വാസ പ്രകാരമുള്ള മന്ത്രം പച്ചകുത്തിയതില്‍ ഇന്ത്യന്‍ ആരാധകര്‍ വാല്‍കോട്ടിനൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും ഗ്രാമര്‍ തെറ്റിന് വാല്‍കോട്ടിനെ പരിഹസിക്കാതിരിക്കാനും അവര്‍ക്കാകുന്നില്ല. 

ഓം നമ ശിവായ എന്നതിന് പകരം ഓം നം ശവായ് എന്ന് തെറ്റായാണ് തന്റെ ശരീരത്തില്‍ വാല്‍കോട്ട് പച്ചകുത്തിയിരിക്കുന്നത്. ഹൃദയം തുറക്കുക, ശാശ്വതമായ സന്തോഷത്തിനായി പേടി, വെറുപ്പ്, അസൂയ എന്നിവ ഒഴിവാക്കുക എന്നീ വാക്കുകളോടെയായിരുന്നു വാല്‍കോട്ട് തന്റെ പച്ചകുത്തിയ ഫോട്ടോ ഷെയര്‍ ചെയ്തത്.

ശവായ എന്നാല്‍ മൃതദേഹമാണെന്നും വാല്‍കോട്ടിന് ചില ഇന്ത്യക്കാര്‍ ട്വിറ്ററിലൂടെ പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത് ടാറ്റുവാക്കുന്നതിന് മുന്‍പ് ആഴ്‌സനലിന്റെ ഏതെങ്കിലും ഇന്ത്യന്‍ ആരാധകരോട് ഇതിനെ കുറിച്ച് വാല്‍കോട്ടിന് ചോദിക്കാമായിരുന്നുവെന്നും ഇന്ത്യക്കാരിപ്പോള്‍ വാല്‍കോട്ടിനെ ഉപദേശിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി