ഷോയബ് അക്തര്‍ 
Sports

ഇന്ത്യ പരമാവധി ശ്രമിച്ചു, പക്ഷേ; ഷോയബ് അക്തര്‍ പറയുന്നു

ഇന്ത്യ പരാമവധി ശ്രമിച്ചു, പക്ഷേ; ഷോയബ് അക്തര്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ കഴിവിന്റെ പരമാവധി ശ്രമിച്ചെന്ന് മുന്‍ പാക് താരം ഷോയബ് അക്തര്‍. പാകിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനോടു തോറ്റുകൊടുത്തെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പാക് താരത്തിന്റെ അഭിപ്രായ പ്രകടനം.

വിഭജനത്തിനു ശേഷം ഇത് ആദ്യമായാണ് ഇന്ത്യയുടെ വിജയത്തിനായി പാക് ആരാധകര്‍ പ്രാര്‍ഥിച്ചതെന്ന് തന്റെ യൂട്യൂബ് ചാനല്‍ വിഡിയോയില്‍ അക്തര്‍ പറഞ്ഞു. ഇന്ത്യ അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചെന്നു തന്നെയാണ് കരുതുന്നത്. എന്നാല്‍ അതുകൊണ്ടു പാകിസ്ഥാനു ഗുണമില്ലാതെ പോയി- അക്തര്‍ പറഞ്ഞു.

ഇംഗ്ലിഷ് ബാറ്റ്‌സ്മാന്‍മാര്‍ സാഹചര്യത്തിന്റെ ആനുകൂല്യം പരമാവധി മുതലാക്കി. ഇന്ത്യന്‍ ബൗളിങ്ങിന്റെ ദൗര്‍ബല്യങ്ങള്‍ അവര്‍ തുറന്നുകാട്ടി. സ്പിന്നര്‍മാര്‍ നല്ലപോലെ തല്ലുവാങ്ങി, ചാഹലിനെയൊക്കെ അവര്‍ അടിച്ചു പരത്തി. 

നന്നായി പന്തെറിഞ്ഞിരുന്നെങ്കില്‍ ഇഗ്ലിഷ് ടോട്ടലില്‍ ഒരു മുപ്പതു റണ്‍സെങ്കിലും കുറയ്ക്കാന്‍ ഇന്ത്യയ്ക്കാവുമായിരുന്നു. മുന്നൂറിനടുത്താണ് ലക്ഷ്യമെങ്കില്‍ ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ക്ക് അതു മറികടക്കാനാവും. ആദ്യ പത്ത് ഓവറിലും അവസാന ഓവറുകളിലും ഇന്ത്യന്‍ ബാറ്റിങ് മോശമായിരുന്നെന്നും അക്തര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി