Sports

ഇന്ത്യന്‍ ചെസ്സിലെ മലയാളി അത്ഭുതം നിഹാല്‍ സരിന് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി

ഇന്ത്യന്‍ ചെസ്സിലെ മലയാളി അത്ഭുതം നിഹാല്‍ സരിന് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഇന്ത്യന്‍ ചെസ്സിന്റെ ഭാവി കരുത്തുറ്റതാണെന്ന പ്രതീക്ഷകള്‍ സമ്മാനിച്ച് മലയാളി താരം നിഹാല്‍ സരിന്‍. തൃശൂര്‍ സ്വദേശിയായ 14കാരന്‍ നിഹാല്‍ ലോക ചെസ് ഫെഡറേഷന്റെ (ഫിഡെ) ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി കരസ്ഥമാക്കി. ജി.എന്‍ ഗോപാലിനും എസ്.എല്‍ നാരായണനും ശേഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മാത്രം മലയാളിയാണ് നിഹാല്‍. ചെസ്സിലെ ശ്രേഷ്ഠപദവി നേടുന്ന 53ാം ഇന്ത്യന്‍ താരവും പ്രായം കുറഞ്ഞ മലയാളിയുമെന്ന നേട്ടവും ലോകത്ത് ഈ പദവിയിലെത്തുന്ന 12ാമത്തെ പ്രായം കുറഞ്ഞ ചെസ് താരമെന്ന പെരുമകളും നിഹാല്‍ സരിന്‍ സ്വന്തമാക്കി. 

വ്യാഴാഴ്ച അബുദാബിയില്‍ നടന്ന മാസ്‌റ്റേഴ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഉസ്‌ബെക്കിസ്താന്റെ തെമൂര്‍ കുയ്‌ബോകറോവിനെ സമനിലയില്‍ തളച്ചാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് വേണ്ടിയിരുന്ന മൂന്നാം നോമും നിഹാല്‍ സ്വന്തമാക്കിയത്. 2556 ഇലോ പോയിന്റാണ് താരത്തിനുള്ളത്. ഈ വര്‍ഷം ഇന്ത്യന്‍ ചെസിന് ലഭിക്കുന്ന രണ്ടാം ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയാണിത്. തമിഴ്‌നാട് സ്വദേശി ആര്‍. പ്രഗ്‌നാനന്ദ ജൂണില്‍ നേട്ടം സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ ചെസ്സിലെ അദ്ഭുതബാലനായി അറിയപ്പെടുന്ന താരമാണ് നിഹാല്‍. 2014ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍10 ലോക ചെസ്സില്‍ കിരീടം നേടിയ താരം അണ്ടര്‍12 ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പുമായി. തൃശൂര്‍ ദേവമാതാ സി.എം.ഐ പബ്ലിക്ക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ നിഹാല്‍ ഡോ. സരിന്റെയും ഡോ. ഷിജിന്റെയും മകനാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT