Sports

ഇന്ത്യന്‍ കോച്ചായി കുംബ്ലെ തന്നെ തുടര്‍ന്നേക്കും; സച്ചിന്‍, ഗാംഗുലി,ലക്ഷമണ്‍ എന്നിവരുടെ പിന്തുണ കുബ്ലേയ്ക്ക്‌

സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷമണ്‍, സൗരവ് ഗാംഗുലി എന്നിവരാണ്കുബ്ലെ  തുടരുന്നതിനെ പിന്തുണച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി അനില്‍ കുംബ്ലെ തുടര്‍ന്നേക്കും. ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി കുംബ്ലേ കോച്ചായി തുടരുന്നതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 

ബിസിസിഐയുടെ ക്രിക്കറ്റ് അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷമണ്‍, സൗരവ് ഗാംഗുലി എന്നിവരാണ്
കുബ്ലെ തന്നെ തുടരുന്നതിനെ പിന്തുണച്ചിരിക്കുന്നത്.ഇന്ത്യ-ശ്രീയലങ്ക മത്സരത്തിന് മുന്‍പായി ഇവര്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയെ കുബ്ലേയ്ക്കുള്ള പിന്തുണ അറിയിച്ചു. 

വീരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ചന്ദ് രജ്പുത് എന്നിവരായിരുന്നു ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചാകാന്‍ ബിസിസിഐയുടെ പരിഗണനയില്ലുള്ളത്. 

നായകന്‍ കോഹ്ലിയും, കുംബ്ലേയും തമ്മില്‍ ശീതയുദ്ധമെന്ന വാര്‍ത്തകള്‍ക്ക് ഇടയിലായിരുന്നു ബിസിസിഐ പുതിയ കോച്ചിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ കോച്ചുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ കോഹ് ലി നിഷേധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നഗരത്തെ നടുക്കി കൊലപാതകം; തൃശൂരില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ യുവാവ് കൊല്ലപ്പെട്ടു; നാല് യുവതികള്‍ പിടിയില്‍; അന്വേഷണം

പ്രായം വെറും നമ്പര്‍ മാത്രം; കഴിവ് ഇല്ലാതാകുന്നില്ല; യോഗ ദിനത്തില്‍ പ്രധാനമന്ത്രി

കാസർകോട്ടെ ഗതാഗതക്കുരുക്കിന് അറുതിയാകുന്നു; ദേശീയപാത 66-ലേക്ക് നുള്ളിപ്പാടിയിൽ പുതിയ പ്രവേശന കവാടം വരുന്നു

'വിപണി മൂല്യം 11-12 ലക്ഷം കോടി രൂപ'; രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്‌ക്കൊരുങ്ങി റിലയന്‍സ് ജിയോ

'തഹജ്ജുദിന് എഴുന്നേൽക്കാത്തവർ കളി കാണാൻ പുലർച്ചെ 3ന് ഉണരുന്നു'; മുസ്ലിം യുവാക്കളുടെ ഫുട്ബോൾ ഭ്രമത്തിനെതിരെ സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ