Sports

ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിങ്ങിനും കോവിഡ്, വൈറസ് ബാധിച്ച ടീമംഗങ്ങളുടെ എണ്ണം ആറായി 

ഇന്ത്യന്‍ ഹോക്കി ടീമില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ഫോര്‍വേര്‍ഡായ മന്‍ദീപ് സിങ്ങിനാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 

ജലന്ധറില്‍ നിന്നുളള താരമായ മന്‍ദീപ് സിങ്ങിന് രോഗലക്ഷണങ്ങളില്ല. കോവിഡ് സ്ഥിരീകരിച്ച നായകന്‍ മന്‍പ്രീത് സിങ്ങ് അടക്കം അഞ്ചു ഹോക്കി താരങ്ങള്‍ക്ക് ഒപ്പം ബംഗളൂരുവിലാണ് 25കാരന്‍ ചികിത്സയില്‍ കഴിയുന്നത്. ബംഗളൂരുവില്‍ വച്ച് തന്നെയാണ് ഓഗസ്റ്റ് 20 ന് ആരംഭിക്കുന്ന ദേശീയ ക്യാമ്പ് നടക്കുന്നത്.

മന്‍ദീപ് സിങ് അടക്കം 20 താരങ്ങളാണ് കോവിഡ് ടെസ്റ്റിന് വിധേയമായത്. മന്‍ദീപ് സിങ്ങിന് കോവിഡ് പിടിപെട്ട കാര്യം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു.കഴിഞ്ഞാഴ്ചയാണ് നായകന്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സായ് സെന്ററില്‍ തിരിച്ചെത്തിയ താരങ്ങള്‍ കോവിഡ് ടെസ്റ്റിന് വിധേയമാകുകയായിരുന്നു.നായകന്‍ മന്‍പ്രീത് സിങ്ങിന് പുറമേ പ്രതിരോധ നിര താരം സുരേന്ദര്‍ കുമാര്‍, ജസ്‌കരണ്‍ സിങ്, വരുണ്‍ കുമാര്‍, ഗോള്‍കീപ്പര്‍ കൃഷന്‍ ബി പതക് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്, നീറ്റിൽ പഴുതടച്ച് കേന്ദ്രം, തീവ്രമഴ തുടരും... ഇന്നത്തെ 5 പ്ര​ധാന വാർത്തകൾ

RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ

16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്