Sports

'ഇഷാന്ത് ശര്‍മയെ ഓപണറാക്കണം; ബീച്ചില്‍ മാത്രമല്ല കുറച്ച് സമയം ക്രീസിലും ചെലവഴിക്കാം'; കെഎല്‍ രാഹുലിനെ ട്രോളി ആരാധകര്‍

ഫോമിലെത്താന്‍ പെടാപ്പാട് പെടുന്ന ഇന്ത്യന്‍ ഓപണര്‍ കെഎല്‍ രാഹുലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും ട്രോളിയും ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കിംഗ്സ്റ്റണ്‍: ഫോമിലെത്താന്‍ പെടാപ്പാട് പെടുന്ന ഇന്ത്യന്‍ ഓപണര്‍ കെഎല്‍ രാഹുലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും ട്രോളിയും ആരാധകര്‍. കഴിഞ്ഞ 11 ടെസ്റ്റുകളില്‍ നിന്നായി ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ രാഹുലിനായിട്ടില്ല. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് രാഹുല്‍ ടീമില്‍ നില്‍ക്കുന്നത് എത് പരസ്യമായ രഹസ്യമാണ്. 

കഴിഞ്ഞ അവസാന വര്‍ഷം ഇംഗ്ലണ്ടിനെതിരെ ഓവലിലാണ് രാഹുല്‍ അവസാനമായി ഒരു സെഞ്ച്വറി നേടിയത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ട് ടെസ്റ്റിലും രാഹുല്‍ പരാജയമായിരുന്നു. ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കം നേടിയ ശേഷമാണ് പുറത്തായത്. ജമൈക്കയില്‍ രണ്ട് ഇന്നിങ്‌സിലും പൂര്‍ണമായും പരാജയപ്പെട്ടു. ഇതോടെയാണ് രാഹുലിന് ഇപ്പോള്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വരുന്നത്. 

അര്‍ധ നഗ്നനായി ബീച്ചിലും സ്വിങ് പൂളിലും ചെലവഴിക്കുന്നതിനേക്കാള്‍ സമയം ഇന്ത്യന്‍ ജേഴ്‌സിയണിയുമ്പോള്‍ ക്രീസില്‍ ചെലവാക്കാന്‍ രാഹുല്‍ ശ്രമിക്കണം. 

ഇന്ത്യയുടെ ഓപണിങ് സ്ഥാനത്ത് എന്തുകൊണ്ട് ഇഷാന്ത് ശര്‍മയെ പരീക്ഷിച്ചുകൂട എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. 62 പന്തില്‍ ആറ് റണ്‍സുമായി മടങ്ങിയ രാഹുലിനേക്കാള്‍ നിലവാരത്തില്‍ ഇഷാന്ത് ബാറ്റ് ചെയ്യുമെന്ന് താന്‍ ബെറ്റ് വെയ്ക്കുന്നതായും ആരാധകന്‍ പറയുന്നു. 

രാഹുലിനെ പോലെ എല്ലാവര്‍ക്കും ജീവിതത്തില്‍ നിരവധി അവസരങ്ങള്‍ കിട്ടട്ടെ എന്ന് ആശംസിക്കുന്നതായി ഒരു ആരാധിക കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യം മാവോയിസ്റ്റ് മുക്തമാകുന്നു, ജോഡോ യാത്രയില്‍ നക്‌സല്‍ സംഘടനകള്‍ പങ്കെടുത്തു'; പാര്‍ലമെന്റില്‍ അമിത് ഷാ

'അവരുടെ മാത്രം വേദി'; പാക് മധ്യസ്ഥ ശ്രമം തള്ളി ഇറാന്‍

വൈഭവ് തല്ലി, രാജസ്ഥാന് ഈസി! ആദ്യ പോരിൽ ചെന്നൈ അടപടലം തോറ്റു

'എനിക്കെതിരെ കേരളത്തിൽ എന്തെങ്കിലും കേസുണ്ടോ?'; പൊലീസിന് ഉദയനിധി സ്റ്റാലിന്റെ അപേക്ഷ

'15കാരന്‍' നേടി '15 പന്തില്‍' ഫിഫ്റ്റി! ചെന്നൈ ബൗളിങിനെ തല്ലി ഒതുക്കി വൈഭവ് സൂര്യവംശി

SCROLL FOR NEXT