Sports

ഉള്ള് ശമിപ്പിക്കുന്ന മറ്റൊന്നില്ലെന്ന് കോഹ് ലി, അപ്രതീക്ഷിത മറുപടിയുമായി ഷാഹിദ് കപൂര്‍

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ കോഹ് ലിക്ക് വിശ്രമം അനുവദിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കളിക്കളത്തില്‍ നിന്നുമുള്ള ഇടവേളയിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ കോഹ് ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഈ സമയം പെര്‍ഫക്ട് കവര്‍ ഡ്രൈവുകള്‍ നല്‍കുന്ന സന്തോഷത്തെ കുറിച്ച് പറഞ്ഞാണ് കോഹ് ലി ആരാധകര്‍ക്കടുത്തേക്ക് എത്തിയത്. 

ഇങ്ങനെയൊരു നല്ല കവര്‍ ഡ്രൈവിനേക്കാള്‍ വലിയ ചികിത്സയില്ലെന്ന വാക്കുകളോടെയാണ് കോഹ് ലി ഫോട്ടോ പങ്കുവെച്ചത്. കോഹ് ലിയുടെ ഈ ട്വീറ്റ് അപ്രതീക്ഷതമായൊരാളും പങ്കുവെച്ചു. ഞാനത് അനുഭവിച്ചറിയുന്നു 
എന്ന് പറഞ്ഞ് ബോളുവുഡ് താരം ഷാഹിദ് കപൂറാണ് കോഹ് ലിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. 

നെറ്റ്‌സില്‍ പരിശീലനം നടത്തി ഷാഹിദ് ക്രിക്കറ്റ്, ബോളിവുഡ് പ്രേമികളെ കൗതുകത്തിലാക്കിയതിന് പിന്നാലെയാണ് താരം കോഹ് ലിയുടെ ട്വീറ്റും പങ്കുവെച്ചത്. തെലുങ്ക് സിനിമയായ ജേഴ്‌സിയുടെ ബോളിവുഡ് റീമേക്കിന് വേണ്ടിയാണ് ഷാഹിദ് ബാറ്റിങ് പരിശീലനം നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21