Sports

എംബാപ്പെ ലിവര്‍പൂളിന്റെ രാജാവാകും, ക്ലോപ്പിന്റെ കൈകളില്‍ ആ മികവ് ഭദ്രമാവുമെന്ന് ഫ്രാന്‍സ് മുന്‍ താരം

'സ്‌ട്രൈക്കര്‍മാരില്‍ ഡിഫന്‍സിവ് വര്‍ക്ക് ഫലപ്രദമാക്കാന്‍ ക്ലോപ്പ് ശ്രമിക്കാറുണ്ട്. എംബാപ്പെയ്ക്കാണെങ്കില്‍ അതില്‍ ഇതുവരെ മികവ് കണ്ടെത്താന്‍ സാധിച്ചിട്ടും ഇല്ല'

Author : സമകാലിക മലയാളം ഡെസ്ക്

ക്ലോപ്പിന്റെ ലിവര്‍പൂളില്‍ എംബാപ്പെ രാജാവാകുമെന്ന് ഫ്രാന്‍സ് മുന്‍ താരം വില്ലി സഗ്നല്‍. ക്ലോപ്പിനെ പോലൊരു പരിശീലകന് കീഴില്‍ ഏത് താരത്തിനും മികവ് കാണിക്കാനാവുമെന്നാണ് വില്ലി സഗ്നല്‍ പറയുന്നത്. 

ക്ലോപ്പിന് കീഴില്‍ ഒതുങ്ങാന്‍ എംബാപ്പെയ്ക്ക് സാധിക്കും. തന്റെ സ്‌ട്രൈക്കര്‍മാരില്‍ ഡിഫന്‍സിവ് വര്‍ക്ക് ഫലപ്രദമാക്കാന്‍ ക്ലോപ്പ് ശ്രമിക്കാറുണ്ട്. എംബാപ്പെയ്ക്കാണെങ്കില്‍ അതില്‍ ഇതുവരെ മികവ് കണ്ടെത്താന്‍ സാധിച്ചിട്ടും ഇല്ല. ക്ലോപ്പില്‍ നിന്ന് എംബാപ്പെയ്ക്ക് അത് പഠിക്കാനാവും. അതില്‍ ഒരു സംശയവുമില്ലെന്ന് സഗ്നല്‍ പറയുന്നു. 

ലിവര്‍പൂളിലേക്ക് ഉടനെത്താന്‍ സാധ്യത ഇല്ലെങ്കിലും ആന്‍ഫീല്‍ഡിനോടുള്ള താത്പര്യം എംബാപ്പെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിലേക്ക് എംബാപ്പെ ചേക്കേറിയേക്കും എന്നതിന്റെ സൂചനയാണ് അതെല്ലാം എന്നും വിലയിരുത്തപ്പെട്ടിരുന്നു. 

അടുത്ത ട്രാന്‍സ്ഫര്‍ വിപണിയില്‍ വലിയ ഓഫറുകള്‍ എംബാപ്പെയ്ക്ക് മുന്‍പില്‍ ഉയരാനിടയുണ്ട്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് നേരിട്ട സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലിവര്‍പൂളിനെ ബാധിച്ചിരിക്കുന്നതിനാല്‍ എന്താവും ട്രാന്‍സ്ഫര്‍ വിപണിയിലെ ക്ലോപ്പിന്റേയും സംഘത്തിന്റേയും നിലപാട് എന്നത് കണ്ടറിയണം..
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാത്തിരിപ്പിന് വിരാമം; പടനയിച്ചവന്‍ തന്നെ നയിക്കും; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

'ജനങ്ങളാണ്‌ ഹൈക്കമാൻഡ് എന്ന് തെളിയിച്ച നേതാവ്'; വി ഡി സതീശന് ആശംസകൾ നേർന്ന് മലയാള സിനിമാ ലോകം

സതീശനെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ്; ലക്ഷ്യം 'ടീം യുഡിഎഫ്' ഭരണമെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ

പാനിപൂരി മുതൽ ഭേൽപുരി വരെ, സുരക്ഷിതമായി കഴിക്കാനുള്ള ടിപ്സ്

SCROLL FOR NEXT