Sports

എന്ത് തീപ്പൊരിയാണ് കേദാര്‍ ജാദവില്‍ ധോനി കണ്ടത്? ഒരു തരത്തിലും അംഗീകരിക്കാനാവാത്ത മറുപടി; വിമര്‍ശനവുമായി കെ ശ്രീകാന്ത് 

പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ മാത്രം തീപ്പൊരി യുവതാരങ്ങളില്‍ പ്രകടമായില്ലെന്നാണ് രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് ശേഷം ധോനി പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടൂര്‍ണമെന്റിലെ ഏഴാം തോല്‍വിയിലേക്ക് വീണതിന് പിന്നാലെ യുവ താരങ്ങളെ പഴിച്ച ധോനിയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം കെ ശ്രീകാന്ത്. കേദാര്‍ ജാദവില്‍ എവിടെയാണ് തീപ്പൊരിയെന്ന് ശ്രീകാന്ത് ചോദിക്കുന്നു. 

പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ മാത്രം തീപ്പൊരി യുവതാരങ്ങളില്‍ പ്രകടമായില്ലെന്നാണ് രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് ശേഷം ധോനി പറഞ്ഞത്. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കുമ്പോഴാണ് ശ്രീകാന്തും ധോനിക്കെതിരെ തിരിയുന്നത്. ജഗദീഷനെ ഒരു മത്സരത്തിന് ശേഷം തഴഞ്ഞതും കെ ശ്രീകാന്ത് ചൂണ്ടിക്കാണിച്ചു. 

ധോനി പറയുന്നത് എനിക്ക് അംഗീകരിക്കാനാവില്ല. പ്രക്രീയ, പ്രക്രീയ എന്നാണ് പറയുന്നത്. അതിനോട് ഞാന്‍ യോജിക്കുന്നില്ല. ആ പ്രക്രീയയെ കുറിച്ച് നിങ്ങള്‍ പറയുമ്പോള്‍, സെലക്ഷന്‍ പ്രക്രീയ തന്നെ തെറ്റായിരുന്നു. യുവതാരങ്ങളില്‍ വേണ്ട തീപ്പൊരി പ്രകടമായില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. കേദാര്‍ ജാദവിന്റെ ഉള്ളില്‍ ആ തീപ്പൊരി ഉണ്ടായോ? പീയുഷ് ചൗളയില്‍ അതുണ്ടായോ? ഇത് ചിരിപ്പിക്കുന്നതാണ്. ഇന്ന് ധോനി പറഞ്ഞ മറുപടികള്‍ ഞാന്‍ അംഗീകരിക്കില്ല. പ്രക്രീയ മുന്‍പോട്ട് പോവുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടൂര്‍ണമെന്റ് അവസാനിക്കാറായി, ശ്രീകാന്ത് പറഞ്ഞു. 

കര്‍ണ്‍ ശര്‍മയെ ഒഴിവാക്കി പീയുഷ് ചൗളയെ ഇലവനിലേക്ക് കൊണ്ടുവന്നതിനേയും ശ്രീകാന്ത് വിമര്‍ശിച്ചു. റണ്‍സ് വഴങ്ങിയെങ്കിലും കര്‍ണ്‍ ശര്‍മ വിക്കറ്റ് വീഴ്ത്തിയിരുന്നു. കളി കയ്യില്‍ നിന്ന് പോയതിന് ശേഷമാണ് പീയുഷ് ചൗളയെ ആക്രമണത്തിനായി കൊണ്ടുവന്നത്. ധോനി മഹാനായ ക്രിക്കറ്ററാണ്. പക്ഷേ പന്തില്‍ ഗ്രിപ്പ് ലഭിച്ചില്ലെന്ന ധോനിയുടെ വാക്കുകള്‍ ഞാന്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും