Sports

'എന്നെ മികച്ച കളിക്കാരനാക്കിയത് മെസി', ഞങ്ങളുടേത് മനോഹര ബന്ധം; തുറന്നുപറഞ്ഞ്  ക്രിസ്റ്റ്യാനോ 

'ഞാന്‍ ട്രോഫികള്‍ നേടുമ്പോള്‍ മെസിക്ക് വേദനിക്കും, അദേഹം കിരീടങ്ങള്‍ നേടുമ്പോള്‍ എനിക്കും'

Author : സമകാലിക മലയാളം ഡെസ്ക്

ദീര്‍ഘകാലവൈരിയായ ലയണല്‍ മെസിയുടെ സാന്നിധ്യമാണ് തന്നെ മെച്ചപ്പെട്ട കളിക്കാരനാക്കിയതെന്ന് സമ്മതിച്ച് പോര്‍ച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആരോഗ്യപരമായ വിരോധമാണ് തങ്ങൾക്കിടയിലുള്ളതെന്നും അതാണ് കൂടുതൽ മികച്ച താരമാക്കി തന്നെ മാറ്റിയതെന്നുമാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്. 

"എന്നെ മികച്ച താരമാക്കി മാറ്റിയത് മെസിയാണ് എന്ന കാര്യത്തില്‍ സംശയമില്ല, തിരിച്ചും അങ്ങനെ തന്നെയാണ്. ഞാന്‍ ട്രോഫികള്‍ നേടുമ്പോള്‍ മെസിക്ക് വേദനിക്കും, അദേഹം കിരീടങ്ങള്‍ നേടുമ്പോള്‍ എനിക്കും. മെസിയുമായി മനോഹരമായ പ്രഫഷണല്‍ ബന്ധമാണുള്ളത്. കാരണം, 15 വര്‍ഷമായി ഞങ്ങൾ സമകാലിക താരങ്ങളാണ്", ക്രിസ്റ്റ്യാനോ പറഞ്ഞു.

തങ്ങള്‍ ഒന്നിച്ച് ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ലെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു. "ഭാവിയില്‍ അത് ആയിക്കൂടായ്‌കയില്ല. അതിൽ എനിക്ക് ഒരു കുഴപ്പവും കാണാൻ സാധിക്കുന്നില്ല",താരം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

EXPLAINER|സ്വകാര്യ മേഖലയിലെ ശമ്പളം നോൺ-ക്രീമിലെയറിന് വിനയാകുമോ? ഒബിസി സംവരണത്തെ ബാധിക്കുന്ന ഹൈക്കോടതി വിധി അറിയേണ്ടതെല്ലാം

'ജിങ്ക്സ്, എന്റെ ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ബാറ്റിങ് പങ്കാളി!'

രാഹുൽ ഗാന്ധി സംഭാവന നൽകി, പപ്പു യാദവ് 'ചോർത്തി'; രാമക്ഷേത്ര വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ തെരുവ് നാടകം - വിഡിയോ

'ഓണത്തിന് ഒന്നിച്ചിറങ്ങാം' എന്ന് നിവിന്‍; 'മച്ചാന്' മറുപടി നല്‍കി ദുല്‍ഖര്‍; ഇവര്‍ തമ്മിലോ പിണക്കം?

ലോട്ടറി തൊഴിലാളികൾക്ക് 'ലോട്ടറി' അടിച്ചു; ഓണം ഉത്സവബത്തയിൽ 1,000 രൂപയുടെ വർധനവ്