Sports

'എന്റെ ആദ്യ കാറായ മാരുതി 800 കണ്ടെത്തണം', ആരാധകരോട് സഹായം തേടി സച്ചിന്‍

തന്റെ ആദ്യ കാര്‍ കണ്ടുപിടിക്കാന്‍ ആരാധകരുടെ സഹായം തേടിയിരിക്കുകയാണ് സച്ചിന്‍ ഇപ്പോള്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജീവിതത്തില്‍ ആദ്യമായി വാങ്ങിയ വാഹനത്തോട് കൂടുതല്‍ ഒരടുപ്പം പലര്‍ക്കുമുണ്ടാവും. അത് നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ നഷ്ടബോധം തോന്നുന്നതും സ്വാഭാവികമാണ്. ഇവിടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനാണ് അങ്ങനെയൊരു നഷ്ടബോധം തോന്നുന്നത്. തന്റെ ആദ്യ കാര്‍ കണ്ടുപിടിക്കാന്‍ ആരാധകരുടെ സഹായം തേടിയിരിക്കുകയാണ് സച്ചിന്‍ ഇപ്പോള്‍. 

മാരുതി 800 ആയിരുന്നു എന്റെ ആദ്യ കാര്‍. എന്നാല്‍ ഇന്ന് അത് എന്റെ കയ്യിലില്ല. ആ കാര്‍ തിരിച്ചു കിട്ടിയെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആ കാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തന്നെ അറിയിക്കണം എന്നും ഒരു അഭിമുഖത്തിന് ഇടയില്‍ സച്ചിന്‍ പറഞ്ഞു. 

കുട്ടിക്കാലത്ത് കാറുകളോടുണ്ടായ താത്പര്യത്തെ കുറിച്ചും സച്ചിന്‍ പറയുന്നു. ബാന്ദ്രയിലെ തന്റെ വീടിന് സമീപം വലിയ ഓപ്പണ്‍ ഡ്രൈവ് ഇന്‍ മൂവി ഹാള്‍ ഉണ്ടായിരുന്നു. അവിടെ കാര്‍ പാര്‍ക്ക് ചെയ്ത് ആളുകള്‍ അതിലിരുന്ന് സിനിമ കാണും. ഞാനും സഹോദരനും കൂടി ഞങ്ങളുടെ വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് മണിക്കൂറുകളോളം ആ കാറുകള്‍ കാണാറുണ്ടായിരുന്നു, സച്ചിന്‍ പറഞ്ഞു. 

ക്രിക്കറ്റില്‍ നേട്ടങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ തന്റെ ഗ്യാരേജിലേക്ക് സച്ചിന്റെ ആഡംബര കാറുകളുടെ ശേഖരം തന്നെ എത്തിച്ചു. ബ്രാഡ്മാന്റെ 29 സെഞ്ചുറികള്‍ക്കൊപ്പം സച്ചിന്‍ പേര് എഴുതി ചേര്‍ത്തപ്പോള്‍ ഫെരാരിയും സച്ചിന് കാര്‍ സമ്മാനമായി നല്‍കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'