Sports

എന്റെ ജീവിതം സിനിമയായാല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍, ആരാധകരെ ത്രില്ലടിപ്പിച്ച് സുരേഷ് റെയ്‌ന

ദുല്‍ഖര്‍ സല്‍മാന്റെ പേരാണ് സുരേഷ് റെയ്‌ന പറഞ്ഞത്. ഒപ്പം ബോളിവുഡ് സൂപ്പര്‍ താരം ഷാഹിദ് കപൂറിന്റേയും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തന്റെ ജീവിതം സിനിമ ആയാല്‍ ആര് തന്റെ വേഷം ചെയ്യണം എന്നാണ്? കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പിലേക്ക് എത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങളില്‍ ഒന്ന് ഇതായിരുന്നു. റെയ്‌നയുടെ മറുപടി ത്രില്ലടിപ്പിക്കുന്നതാവട്ടെ മലയാളികളേയും. 

ദുല്‍ഖര്‍ സല്‍മാന്റെ പേരാണ് സുരേഷ് റെയ്‌ന പറഞ്ഞത്. ഒപ്പം ബോളിവുഡ് സൂപ്പര്‍ താരം ഷാഹിദ് കപൂറിന്റേയും. ഇവരില്‍ ഒരാള്‍ ഞാനായി അഭിനയിക്കണം എന്നാണ് താത്പര്യം. നിങ്ങളുടെ അഭിപ്രായം എന്താണ്, ചോദ്യം ഉന്നയിച്ച ആളോട് റെയ്‌ന തിരിച്ചു ചോദിച്ചു. ദുല്‍ഖറിന്റെ പേരാണ് ചോദ്യം ചോദിച്ച ചൗധരിയും പറഞ്ഞത്. 

മാര്‍ച്ചില്‍ സുരേഷ് റെയ്‌നക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരുന്നു. ഞാന്‍ ചെന്നൈ ഫാന്‍സിന്റെ ആരാധകനാണ്. ചെന്നൈയില്‍ വെച്ച് നിങ്ങളെ കാണാനായതില്‍ കൂടുതല്‍ സന്തോഷം എന്നും ദുല്‍ഖര്‍ ഇന്‍സ്റ്റാ പോസ്റ്റില്‍ പറയുന്നു. വിക്രം പ്രഭുവും അന്ന് ഇരുവര്‍ക്കും ഒപ്പമുണ്ടായി. 

ദ സോയ ഫാക്ടര്‍ എന്ന ബോളിവുഡ് സിനിമയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ നിഖില്‍ ഖോഡെയുടെ റോളില്‍ ദുല്‍ഖറെത്തിയിരുന്നു. സോനം കപൂറായിരുന്നു ചിത്രത്തിലെ നായിക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT