Sports

ഏകദിന പദവി സ്വന്തമാക്കി പാപുവ ന്യു ഗിനിയ; കാനഡ വീണത് തലനാരിഴയ്ക്ക്‌

ഏകദിന പദവി സ്വന്തമാക്കുവാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഒമാനെതിരെ 145 റണ്‍സിന്റെ ജയമാണ് പിഎന്‍ജി നേടിയത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്‌:ഏകദിന പദവി നേടി പാപുവ ന്യു ഗിനിയ. വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2ല്‍ ഒമാനെ തകര്‍ത്തതോടെയാണ് ഏകദിന പദവി പാപുവ ന്യു ഗിനിയയെ തേടിയെത്തിയത്. 

ഏകദിന പദവി സ്വന്തമാക്കുവാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഒമാനെതിരെ 145 റണ്‍സിന്റെ ജയമാണ് പിഎന്‍ജി നേടിയത്. കാനഡയ്ക്ക് മുന്നിലും ഏകദിന പദവി നേടുവാനുള്ള അവസരമുണ്ടായെങ്കിലും തലനാരിഴയ്ക്ക് അവരില്‍ നിന്നും കളി വിട്ടുപോയി. 

കാനഡയ്‌ക്കെതിരെ ചെയ്‌സ് ചെയ്ത് ഇറങ്ങി യുഎസ്സിനെ 212 റണ്‍സിനുള്ളില്‍ കാനഡയ്ക്ക് ഒതുക്കേണ്ടിയിരുന്നു. എന്നാല്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സിലേക്ക് എത്തിയാണ് യുഎസ് കളി അവസാനിപ്പിച്ചത്. അവിടെ കാനഡ 40 റണ്‍സിന്റെ ജയം നേടിയെങ്കിലും ഏകദിന പദവി സ്വന്തമാക്കുവാന്‍ കാനഡയ്ക്ക് അത് പോരായിരുന്നു. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കാനഡ പുറത്തേക്ക് പോയി. 

ഹോങ്കോങ്ങിനെ 151 റണ്‍സിന് തകര്‍ത്ത് നമീബിയയും ടോപ് 4ലേക്ക് എത്തിയിരുന്നു. ഐസിസി ലോകപ്പ് ലീഗ് 2ല്‍ പിഎന്‍ജി, നമീബിയ, ഒമാന്‍, യുഎസ്, സ്‌കോട്ട്്‌ലാന്‍ഡ്, നേപ്പാള്‍, യുഎഇ എന്നീ ടീമികളാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. 2023ലെ ലോകകപ്പിലേക്ക് യോഗ്യത നേടുന്നതിനായി ഈ ടീമുകള്‍ 36 മത്സരങ്ങള്‍ വീതം അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ കളിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT