Sports

ഏറ്റവും വലിയ ട്രോള്‍ മെസിയാണ്; പറയുന്നത് വിരോധാഭാസമായ തമാശകള്‍ എന്ന് പിക്വെ

സഹതാരം പിക്വെ ഇപ്പോള്‍ മെസിയെ കുറിച്ച് പറയാന്‍ ഉപയോഗിച്ചിരിക്കുന്ന വാക്കാണ് ആരാധകരുടെ ശ്രദ്ധയിലേക്കെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മാന്ത്രീകനെന്നും, മിശികയെന്നും വിവിധ പേരുകള്‍ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ആരാധകര്‍ നല്‍കുന്നുണ്ട്. എന്നാല്‍ സഹതാരം പിക്വെ ഇപ്പോള്‍ മെസിയെ കുറിച്ച് പറയാന്‍ ഉപയോഗിച്ചിരിക്കുന്ന വാക്കാണ് ആരാധകരുടെ ശ്രദ്ധയിലേക്കെത്തുന്നത്. തനിക്കറിയാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ട്രോളാണ് മെസി എന്നാണ് പിക്വെ പറയുന്നത്. 

വിരോധാഭാസമായ തമാശകളാണ് മെസിയുടേത്. എനിക്കറിയാവുന്നതില്‍വെച്ച് ഏറ്റവും വലിയ ട്രോളാണ് മെസിയെന്നും പറഞ്ഞാണ് സൂപ്പര്‍ താരത്തെ പിക്വെ പരിഹസിക്കുന്നത്. പല കാര്യങ്ങളും വാവിട്ട് പറഞ്ഞ് മാധ്യമങ്ങളുടെ മുന്നിലെത്തിയിട്ടുള്ള പിക്വെയുടെ ഈ പ്രതികരണം കാര്യമാക്കേണ്ടതില്ലെന്നാണ് മെസിയുടെ ആരാധകരുടെ പക്ഷം. 

ശനിയാഴ്ച ലാ ലീഗയിലെ ബാഴ്‌സയുടെ എസ്പ്യാനോളിനെതിരായ മത്സരത്തെ കുറിച്ച് ചോദിച്ചപ്പോഴും വിചിത്രമായ പ്രതികരണമായിരുന്നു പിക്വെയില്‍ നിന്നും വന്നത്. എസ്പ്യാനോളിന്റെ  ഈ സീസണിന് വേണ്ടിയുള്ള ബജറ്റിനേക്കാള്‍ കൂടുതല്‍ പണം തന്റെ കൈവശം ഉണ്ടെന്നായിരുന്നു പിക്വെയുടെ വാക്കുകള്‍. 

57 മില്യണ്‍ യൂറോ അല്ല. അതിലും കൂടുതലുണ്ട് തന്റെ പക്കലെന്നാണ് പിക്വെ പറയുന്നത്. ഈ ഭൂമിയില്‍ പണത്തെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് സ്ലാട്ടന്‍ ഇബ്രഹിമോവിച്ചാണ്. ഒരിക്കല്‍ ഇബ്രാ ഞങ്ങളോട് ഇങ്ങനെ പറഞ്ഞു, പണം എന്നതല്ല ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഞങ്ങള്‍ അത് കേട്ട് ഒന്നും പറഞ്ഞില്ല, ഇബ്ര വീണ്ടും തുടര്‍ന്നു, ഏറ്റവും കൂടുതല്‍ പണം കയ്യിലുണ്ടാവുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT