Sports

ഏഴാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റ്യാനോ വിട്ടുകൊടുക്കാത്തതിന് പിന്നില്‍? ആ കഥ ഇങ്ങനെ

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ വെച്ച് ഏഴാം നമ്പര്‍ ജേഴ്‌സിയെ ഒപ്പം കൂട്ടിയ ക്രിസ്റ്റ്യാനോ റയലിലും അത് തുടര്‍ന്നു. ഇപ്പോള്‍ യുവന്റ്‌സിലും

സമകാലിക മലയാളം ഡെസ്ക്

ഏഴാം നമ്പറിന്റെ പര്യായമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ വെച്ച് ഏഴാം നമ്പര്‍ ജേഴ്‌സിയെ ഒപ്പം കൂട്ടിയ ക്രിസ്റ്റ്യാനോ റയലിലും അത് തുടര്‍ന്നു. ഇപ്പോള്‍ യുവന്റ്‌സിലും. എന്താണ് ക്രിസ്റ്റ്യാനോയുടെ ഈ ഏഴാം നമ്പറിന് പിന്നില്‍? 

CR7 എന്ന ബ്രാന്‍ഡ് ഫുട്‌ബോള്‍ ലോകത്തും പുറത്തും ശക്തമാണ്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തുന്നത് വരെ ഏഴാം നമ്പര്‍ ജേഴ്‌സി എന്നത് ക്രിസ്റ്റ്യാനോയുടെ പ്രിയപ്പെട്ടവയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. സര്‍ അലക്‌സ് ഫെര്‍ഗൂസനായിരുന്നു ഏഴാം നമ്പര്‍ ക്രിസ്റ്റ്യാനോയ്ക്ക് മുന്നിലേക്ക് വയ്ക്കുന്നത്. 

2004ല്‍ ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ എത്തുന്നത് വരെ സ്‌പോര്‍ട്ടിങ്ങില്‍ 28ാം നമ്പര്‍ ജേഴ്‌സിയായിരുന്നു ക്രിസ്റ്റ്യാനോ അണിഞ്ഞിരുന്നത്. എന്നാല്‍ ഏഴാം നമ്പര്‍ കുപ്പായമണിഞ്ഞ് ഉയരങ്ങള്‍ കീഴടക്കിയവരെ പോലെ ക്രിസ്റ്റിയാനോയും കുതിക്കുമെന്ന വിശ്വാസത്തില്‍ ഫെര്‍ഗുസന്‍ അതിന് തുടക്കമിട്ടു. 

ഓള്‍ഡ് ട്രഫോര്‍ഡില്‍ എത്തിയപ്പോഴും 28ാം നമ്പര്‍ ജേഴ്‌സിയായിരുന്നു ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടത്. എന്നാല്‍ ഫെര്‍ഗൂസന്‍ ക്രിസ്റ്റ്യാനോയുമായി സംസാരിച്ചു. ഡേവിഡ് ബെക്കാം, ജോര്‍ജ് ബെസ്റ്റ്, എറിക് കന്റോന എന്നിവര്‍ അണിഞ്ഞ ഏഴാം നമ്പര്‍ ഫെര്‍ഗൂസന്‍ ക്രിസ്റ്റ്യാനോയുടേയും പ്രിയപ്പെട്ടതാക്കി. ഫെര്‍ഗൂസന്റെ കണക്കു കൂട്ടലുകള്‍ പിഴച്ചില്ല. 

2009ല്‍ റയലിലേക്ക് എത്തിയപ്പോള്‍ ഇതിഹാസ താരം റൗളായിരുന്നു അവിടെ ഏഴാം നമ്പര്‍ കയ്യടക്കിയിരുന്നത്. റൗള്‍ റയല്‍ വിട്ടതോടെ അതുവരെ അണിയേണ്ടി വന്ന ഒന്‍പതാം നമ്പര്‍ വിട്ട് ക്രിസ്റ്റ്യാനോ ഏഴാം നമ്പര്‍ ജേഴ്‌സിയിലേക്ക് മടങ്ങിയെത്തി. അതോടെ ഏഴാം നമ്പര്‍ ജേഴ്‌സിയും ഇതിഹാസ പദവിയിലേക്ക്. 

യുവന്റ്‌സിലേക്ക് എത്തിയപ്പോഴും ഏഴാം നമ്പറിനോട് വിടപറയാന്‍ ക്രിസ്റ്റ്യാനോ തയ്യാറായില്ല. ക്യുവാഡ്രാഡോയ്ക്ക് ഏഴാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റ്യാനോയ്ക്ക് വിട്ടു കൊടുക്കേണ്ടി വന്നു. ഇപ്പോള്‍ 16ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞാണ് ക്യുവാഡ്രാഡോവിന്റെ കളി. 

പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോ തുടങ്ങിയത് ഏഴാം നമ്പറില്‍ അല്ല. ഫിഗോയ്‌ക്കൊപ്പം കളിക്കുന്ന സമയം 17ാം നമ്പര്‍ ജേഴ്‌സിയായിരുന്നു ക്രിസ്റ്റ്യാനോയ്ക്ക് അണിയേണ്ടി വന്നത്. ഫിഗോ വിരമിച്ചതോടെ ദേശീയ ടീമിലും ഏഴാം നമ്പര്‍ റോണോയ്ക്ക് സ്വന്തം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാദിഖലി തങ്ങളെ അധിക്ഷേപിച്ച കേസ്: പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ

രജിസ്റ്റര്‍ഡ് പോസ്റ്റ് വഴി 'സമ്മാന കത്തുകള്‍', സ്‌ക്രാച്ച് ചെയ്താല്‍ പണികിട്ടും; മുന്നറിയിപ്പ്

'ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം; ഖാര്‍ഗ് കൈയടക്കാന്‍ എളുപ്പം'

കോൺഗ്രസ് കൗൺസിലർ പ്രശോഭ് ഒളിവിൽ, 'വീട്ടിൽ വോട്ട്' ഇന്നുമുതൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഴയ പോരാളികള്‍ പുതിയ കളത്തില്‍, സഞ്ജു ലോകകപ്പ് ഫോം തുടരുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; ചെന്നൈ- രാജസ്ഥാന്‍ മത്സരം ഇന്ന്

SCROLL FOR NEXT