Sports

ഐ-ലീഗ് മത്സരങ്ങൾ റദ്ദാക്കാൻ തീരുമാനം, മോഹൻ ബഗാൻ ചാംപ്യന്മാരാകും 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അവശേഷിക്കുന്ന ഐ-ലീഗ് മത്സരങ്ങൾ റദ്ദാക്കാനും പോയിന്റ് പട്ടികയിൽ മുന്നിലുള്ള മോഹൻ ബഗാനെ ചാംപ്യന്മാരായും പ്രഖ്യാപിക്കാനും തീരുമാനം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. 

നിലവിലെ സാഹചര്യത്തിൽ 2019-20 സീസൺ സമാപിക്കുന്നതായി കണക്കാക്കണമെന്ന് ഐ-ലീഗ് പാനൽ ശുപാർശ ചെയ്തതായി എഐഎഫ്എഫ് പ്രസ്താവനയിൽ അറിയിച്ചു. നിലവിലെ പോയിന്റ് പട്ടികയുടെ അടിസ്ഥാനത്തിൽ മോഹൻ ബഗാനെ ഹീറോ ഐ-ലീഗ് ചാംപ്യന്മാരായും പ്രഖ്യാപിക്കണമെന്നും പാനൽ ആവശ്യപ്പെട്ടു. 

രാജ്യത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയിരുന്ന സാഹചര്യത്തിൽ മത്സരങ്ങൾ പുനഃക്രമീകരിക്കേണ്ടതില്ലെന്നാണ് വീഡിയോ കോൺഫറൻസിലൂടെ നടന്ന ഐ-ലീഗ് പാനൽ യോഗത്തിന്റ തീരുമാനം. പാനലിന്റെ നിർദേശങ്ങൾ എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗീകരിച്ചാൽ മതി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം