Sports

ഐപിഎല്‍ 2020; കുട്ടിക്രിക്കറ്റ് പൂരത്തിന്റെ തിയതി പുറത്ത്; നീട്ടിവയ്ക്കണമെന്ന് ആവശ്യം

എന്നാല്‍ മാര്‍ച്ച് 29ന് ടൂര്‍ണമെന്റ് തുടങ്ങുന്നതോടെ ആരാധകരെ നിരാശയിലാഴ്ത്തുന്ന ഘടകവുമുണ്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 13ാം ഐപിഎല്‍ സീസണ്‍ മാര്‍ച്ച് 29ന് ആരംഭിക്കും. ഡല്‍ഹി ക്യാപിറ്റല്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിലെ ചാമ്പ്യനായ മുംബൈ ഇന്ത്യന്‍സിന്റെ തട്ടകമായ വാങ്കഡെയിലാണ് ഉദ്ഘാടന മത്സരം. 

എന്നാല്‍ മാര്‍ച്ച് 29ന് ടൂര്‍ണമെന്റ് തുടങ്ങുന്നതോടെ ആരാധകരെ നിരാശയിലാഴ്ത്തുന്ന ഘടകവുമുണ്ട്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീം അംഗങ്ങള്‍ക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാവും. ഈ സമയം രണ്ട് പരമ്പരകളാണ് നടക്കുക. ഓസ്‌ട്രേലിയയും കീവീസും തമ്മിലെ ട്വന്റി20 പരമ്പരയും, ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലെ ടെസ്റ്റും. 

മാര്‍ച്ച് 29നാണ് കീവീസ്-ഓസീസ് പോരിലെ അവസാന മത്സരം. ഇംഗ്ലണ്ട്-ശ്രീലങ്ക ടെസ്റ്റ് അവസാനിക്കുന്നത് മാര്‍ച്ച് 31ന്. ടീമിലെ പ്രധാന കളിക്കാരില്ലാതെ ആദ്യ മത്സരത്തിന് ഇറങ്ങേണ്ടി വരുന്നത് തുടക്കത്തെ ബാധിക്കുമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഏപ്രില്‍ ഒന്നിലേക്ക് ഉദ്ഘാടന മത്സരം മാറ്റിവെച്ചാല്‍ വിദേശകളിക്കാരെ ഉള്‍പ്പെടുത്താന്‍ അത് സഹായകരമാകുമെന്നും ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

SCROLL FOR NEXT