Sports

ഐപിഎല്‍ ഫൈനല്‍ നവംബര്‍ 10ലേക്ക് മാറ്റിയേക്കും, നീക്കം കളിക്കാരുടെ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍

ഓഗസ്റ്റ് രണ്ടിന് ചേരുന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ വെച്ചാവും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണിന്റെ ഫൈനല്‍ നവംബര്‍ 10ലേക്ക് മാറ്റിയേക്കും. നവംബര്‍ എട്ടിന് ഫൈനല്‍ എന്നായിരുന്നു നേരത്തെ ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നത്. 

ഐപിഎല്‍ കഴിഞ്ഞ് യുഎഇയില്‍ നിന്ന് നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കുക ലക്ഷ്യമിട്ടാണ് ഫൈനല്‍ നീട്ടുന്നത് എന്നാണ് സൂചന. ഓഗസ്റ്റ് രണ്ടിന് ചേരുന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ വെച്ചാവും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക. 

ദീപാവലി വരുന്ന ആഴ്ചയിലേക്ക് നവംബര്‍ 10 കടക്കുന്നതോടെ ബ്രോഡ്കാസ്‌റ്റേഴ്‌സിനും ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ യുഎഇയില്‍ നിന്ന് ഇന്ത്യന്‍ ടീം തിരികെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കി ഓസ്‌ട്രേലിയയിലേക്ക് നേരിട്ട് യാത്ര തിരിക്കുന്നതാണ് ഫൈനല്‍ ദിവസത്തില്‍ മാറ്റം വരുത്തുന്നതിന്റെ പ്രധാന ലക്ഷ്യം. 

എന്നാല്‍ തങ്ങളുടെ ടീം ഫൈനലില്‍ എത്തിയില്ലെങ്കില്‍ അതിന് മുന്‍പ് തന്നെ ഫ്രീയാവുന്ന ഇന്ത്യന്‍ താരങ്ങളുണ്ട്. ഇവര്‍ക്കും ഇന്ത്യയിലേക്ക് വരാനാവില്ല. യുഎഇയില്‍ തന്നെ തുടര്‍ന്ന് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് തിരിക്കണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT