Sports

ഒരു സംശയവുമില്ല, ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത് മനഃപൂര്‍വം; ആരോപണവുമായി അബ്ദുല്‍ റസാഖും 

സിക്‌സ് അടിക്കാന്‍ സാധിക്കുന്ന സമയം അത് ചെയ്യാതെ ബൗണ്ടറി നേടുക, പന്ത് പ്രതിരോധിച്ച് ഇടുക എന്നതെല്ലാം അതിന് തെളിവാണെന്നും പാക് മുന്‍ താരം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: 2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മനഃപൂര്‍വം തോറ്റുകൊടുത്തതാണ് എന്നതില്‍ ഒരു സംശയവുമില്ലെന്ന് പാകിസ്ഥാന്‍ മുന്‍ ഓള്‍ റൗണ്ടര്‍ അബ്ദുല്‍ റസാഖ്. ജയിക്കാന്‍ വേണ്ടിയല്ല ധോനി ഉള്‍പ്പെടെയുള്ള താരങ്ങള്‍ കളിച്ചത് എന്ന ബെന്‍ സ്റ്റോക്ക്‌സിന്റെ ദി ഫയര്‍ എന്ന ബുക്കിലെ പരാമര്‍ശം ഏറ്റുപിടിച്ചാണ് മറ്റൊരു പാക് താരം കൂടി ഇപ്പോള്‍ രംഗത്തെത്തുന്നത്. 

നേരത്തെ പാക് മുന്‍ താരം സിഖന്ദര്‍ ഭക്തും സമാനമായ ആരോപണവുമായി എത്തിയിരുന്നു. അന്ന് ടിവിയില്‍ അവതാരകരായി നിന്ന ഞങ്ങള്‍ക്കെല്ലാം അങ്ങനെയാണ് തോന്നിയത്. ഇന്ത്യ മനഃപൂര്‍വം തോറ്റു കൊടുക്കുകയായിരുന്നു. പാകിസ്ഥാന്‍ സെമി ഫൈനലിലേക്ക് എത്തുന്നത് തടയാനായി മനപൂര്‍വം ഒരു ടീം തോറ്റുകൊടുക്കുമ്പോള്‍ അതിനെതിരെ നടപടി വേണമെന്ന് ആ സമയം ഞാന്‍ ഐസിസിയോട് ആവശ്യപ്പെട്ടതാണെന്നും അബ്ദുല്‍ റസാഖ് പറഞ്ഞു. 

ക്രിക്കറ്റ് കളിച്ച അനുഭവസമ്പത്തുള്ളവര്‍ക്ക് ഇത് വേഗം മനസിലാവും. ഒരു ക്വാളിറ്റി ബൗളര്‍ ശരിയായ ലൈനിലും ലെങ്തിലും എറിയാതെ, വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കാതെ ഇരുന്നാല്‍ അത് മനഃപൂര്‍വം ചെയ്യുന്നതാണെന്ന് നമുക്ക് മനസിലാക്കാം. ഒത്തുകളിയും വാദുവെപ്പും തടയാന്‍ നിങ്ങള്‍ക്ക് നിയമമുണ്ട്. ഇങ്ങനെ മനഃപൂര്‍വം തോറ്റുകൊടുക്കുന്നത് തടയുകയും അങ്ങനെ ചെയ്യുന്നവരെ ശിക്ഷിക്കുകയും വേണം, അബ്ദുല്‍ റസാഖ് പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരെ അന്ന് ഇന്ത്യ മനഃപൂര്‍വം തോറ്റ് കൊടുത്തതാണെന്ന് കളിച്ച വിധം കണ്ട് മനസിലാക്കാം. സിക്‌സ് അടിക്കാന്‍ സാധിക്കുന്ന സമയം അത് ചെയ്യാതെ ബൗണ്ടറി നേടുക, പന്ത് പ്രതിരോധിച്ച് ഇടുക എന്നതെല്ലാം അതിന് തെളിവാണെന്നും പാക് മുന്‍ താരം പറയുന്നു. 

ഇംഗ്ലണ്ടിനെതിരെ അന്ന് അവസാന 5 ഓവറില്‍ 71 റണ്‍സ് ആണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ജാദവും ധോനിയും സിംഗിളുകള്‍ എടുത്ത് കളിക്കുന്നതിന് പ്രാധാന്യം നല്‍കി. അവസാന 5 ഓവറില്‍ 39 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. സാഹചര്യം അനുസരിച്ച് കണക്കു കൂട്ടിയാണ് ധോനി കളിച്ചതെന്നും, ബൗണ്ടറി കണ്ടെത്താന്‍ ധോനിക്ക് സാധിക്കാതെ വരികയുമാണ് ചെയ്തതെന്നുമാണ് കളിക്ക് ശേഷം കോഹ് ലി പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

SCROLL FOR NEXT