Sports

കപിലിന്റേയോ ഇമ്രാന്റേയോ ഏഴയലത്ത്‌ ഹര്‍ദിക്‌ പാണ്ഡ്യ ഇല്ല; കൂടുതല്‍ പണം ലഭിക്കുമ്പോള്‍ വിശ്രമിക്കാന്‍ തോന്നുമെന്ന്‌ അബ്ദുല്‍ റസാഖ്‌

മാനസികമായും ശാരീരികമായും മുന്നേറാനായില്ലെങ്കില്‍ ഹര്‍ദിക്കിന്റെ കരിയര്‍ എങ്ങുമെത്തില്ലെന്ന്‌ അബ്ദുല്‍ റസാഖ്‌ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


കപില്‍ ദേവിന്റേയോ, ഇമ്രാന്‍ ഖാന്റേയോ അടുത്ത്‌ പോലും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക്‌ പാണ്ഡ്യ എത്തിയിട്ടില്ലെന്ന്‌ പാക്‌ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ്‌. അവര്‍ക്കൊപ്പമെത്താനുള്ള കഴിവ്‌ ഹര്‍ദിക്കിനുണ്ട്‌. എന്നാല്‍ മാനസികമായും ശാരീരികമായും മുന്നേറാനായില്ലെങ്കില്‍ ഹര്‍ദിക്കിന്റെ കരിയര്‍ എങ്ങുമെത്തില്ലെന്ന്‌ അബ്ദുല്‍ റസാഖ്‌ പറഞ്ഞു.

നല്ല കളിക്കാരനാണ്‌ ഹര്‍ദിക്‌. എന്നാല്‍ ഇതിലും മികച്ച ഓള്‍റൗണ്ടറാവാന്‍ ഹര്‍ദിക്കിന്‌ സാധിക്കും. കഠിനാധ്വാനമാണ്‌ അതിന്‌ വേണ്ടത്‌. കളിക്ക്‌ വേണ്ട സമയം മാറ്റിവെക്കാനായില്ലെങ്കില്‍ അത്‌ നിങ്ങളില്‍ നിന്ന്‌ അകന്ന്‌ പോവും. നിങ്ങള്‍ കാണുന്നത്‌ പോലെ, പരിക്കിലേക്ക്‌ ഹര്‍ദിക്‌ വളരെ വേഗം വീഴുന്നു. കൂടുതല്‍ പണം സമ്പാദിക്കുമ്പോള്‍ വിശ്രമിക്കാന്‍ തോന്നും. എല്ലാ കളിക്കര്‍ക്കും അങ്ങനെയാണ്‌, അബ്ദുല്‍ റസാഖ്‌ പറഞ്ഞു.

മുഹമ്മദ്‌ അമീര്‍ കഠിനാധ്വാനം ചെയ്‌തില്ല. അതോടെ പ്രകടനം മോശമായി. എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരാണ്‌ കപിലും ഇമ്രാന്‍ ഖാനും. ഹര്‍ദിക്‌ ഇവരുടെ അടുത്തില്ല. ഞാനും ഓള്‍ റൗണ്ടറാണ്‌. പക്ഷേ എനിക്കൊരിക്കലും എന്നെ ഇമ്രാനുമായി താരതമ്യം ചെയ്യാനാവില്ല. കപിലും ഇമ്രാനും വേറെ ലെവല്‍ കളിക്കാരാണ്‌, റസാഖ്‌ പറയുന്നു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'