Sports

കരിയർ നശിപ്പിക്കാനുള്ള നീക്കമാണിത്, ഇനി സഹിക്കില്ല; മഞ്ഞപ്പടക്കെതിരെ തുറന്നടിച്ച്‌ സി കെ വിനീത് 

കണക്കിൽ മാത്രമാണ്​ മഞ്ഞപ്പട മുന്നിലെന്നും കളിക്കാരോടുള്ള സമീപനത്തിൽ മഞ്ഞപ്പട പിന്നിലാണെന്നും വിനീത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ബ്ലാസ്​റ്റേഴ്​സ്​ ആരാധകക്കൂട്ടായ്​മയായ മഞ്ഞപ്പടക്കെതിരെ പരാതിയമായി സി കെ വിനീത്. മഞ്ഞപ്പട തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്നും ബോൾ ബോയിയെ അസഭ്യം പറഞ്ഞുവെന്ന്​ ആരാധകർ കള്ളം പ്രചരിപ്പിക്കുന്നെന്നും വിനീത് പറഞ്ഞു. മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് ഇതിന് പിന്നിലെന്നും താരം ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് വിനീത് പൊലീസിൽ പരാതി നൽകി. 'ആൾകൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥയാണ് നിലവില്‍ ഞാൻ നേരിടുന്നത്. എന്‍റെ കരിയർ നശിപ്പിക്കാനുള്ള നീക്കമാണിത്. ഇനി സഹിക്കാനാവില്ല അതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കുന്നത്', വിനീത് പറഞ്ഞു.

ബ്ലാസ്​റ്റേഴ്​സ്​ മുൻ മുന്നേറ്റതാരവും ഇപ്പോൾ ചെന്നൈയിൻ ടീമംഗവുമാണ് വിനീത്. കണക്കിൽ മാത്രമാണ്​ മഞ്ഞപ്പട മുന്നിലെന്നും കളിക്കാരോടുള്ള സമീപനത്തിൽ മഞ്ഞപ്പട പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT