Sports

കരുത്തോടെ നദാല്‍; സിലിച്ചിനെ നിലംതൊടാതെ പറപ്പിച്ച് ക്വാര്‍ട്ടറില്‍

സ്പാനിഷ് താരം റാഫേല്‍ നദാല്‍ യുഎസ് ഓപണ്‍ ടെന്നീസ് ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: സ്പാനിഷ് താരം റാഫേല്‍ നദാല്‍ യുഎസ് ഓപണ്‍ ടെന്നീസ് ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ക്രൊയേഷ്യന്‍ കരുത്തന്‍ മരിന്‍ സിലിച്ചിനെ നിലംപരിശാക്കിയാണ് നദാലിന്റെ മുന്നേറ്റം. 

ക്വാര്‍ട്ടറില്‍ സിലിച്ച് നദാലിന് കടുത്ത വെല്ലുവിളി തീര്‍ക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും രണ്ടാം സെറ്റ് നേടിയതൊഴിച്ചാല്‍ നദാലിന്റെ മുന്നേറ്റം ഏതാണ്ട് അനായാസമായിരുന്നു. സ്‌കോര്‍ 6-3, 3-6, 6-1, 6-2. 

ആദ്യ സെറ്റില്‍ കളിയുടെ കടിഞ്ഞാണേന്തി സെറ്റ് സ്വന്തമാക്കിയ നദാലിനെതിരെ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിക്കാന്‍ സിലിച്ചിന് സാധിച്ചു. എന്നാല്‍ മൂന്നും നാലും സെറ്റുകള്‍ ക്ഷണത്തില്‍ തീര്‍ത്താണ് സ്പാനിഷ് താരം അവസാന എട്ടില്‍ സീറ്റുറപ്പിച്ചത്. 

ഡീഗോ ഷോര്‍ട്‌സ്മന്‍- അലക്‌സാണ്ടര്‍ സ്വരേവ് പ്രീ ക്വാര്‍ട്ടര്‍ വിജയിക്കുന്ന താരമാണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

SCROLL FOR NEXT