Sports

കളിക്കാരെ കൈമാറി മുംബൈ ഇന്ത്യന്‍സും ഡല്‍ഹിയും; റുതര്‍ഫോര്‍ഡിന് വേണ്ടി മായങ്കിനെ നല്‍കി

റുതര്‍ഫോര്‍ഡിനെ നല്‍കുന്നതിലൂടെ ഡല്‍ഹിയുടെ ബാറ്റിങ് ഡെപ്ത്തിലുണ്ടാവുന്ന പോരായ്മ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കളിക്കാരെ കൈമാറി മുംബൈ ഇന്ത്യന്‍സും, ഡല്‍ഹി ക്യാപിറ്റല്‍സും. ലെഗ് സ്പിന്നര്‍ മായങ്ക് മര്‍ക്കണ്ഡയെ ഡല്‍ഹിക്ക് നല്‍കിയ മുംബൈ, ഡല്‍ഹിയില്‍ നിന്നും റൂത്‌ഫോര്‍ഡിനെ ടീമിലേക്കെടുത്തു. റുതര്‍ഫോര്‍ഡിനെ നല്‍കുന്നതിലൂടെ ഡല്‍ഹിയുടെ ബാറ്റിങ് ഡെപ്ത്തിലുണ്ടാവുന്ന പോരായ്മ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ ശ്രദ്ധ കൊടുക്കുന്ന മുംബൈ ഇന്ത്യന്‍സ് അതേ ലക്ഷ്യം വെച്ചാണ് വിന്‍ഡിസ് യുവതാരത്തെ ടീമിലേക്ക് എത്തിക്കുന്നത്. ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ച് മാച്ച് വിന്നേഴ്‌സ് എന്ന പേരെടുക്കുന്നതിന് മുന്‍പ് ഹര്‍ദിക്, ബൂമ്ര ഉള്‍പ്പെടെയുള്ള യുവതാരങ്ങളെ വളര്‍ത്തിയെടുത്തത് മുംബൈയായിരുന്നു. 

''കഴിവുള്ള കളിക്കാരനാണ് മായങ്ക്. വളരെ മുന്‍പ് തന്നെ മായങ്കിനെ കണ്ടെത്തി അവന്റെ കഴിവ് വളര്‍ത്തിക്കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. മായങ്കിനെ വിടുക എന്നത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള തീരുമാനമാണ്. എന്നാല്‍, കൂടുതല്‍ മികച്ച വഴികള്‍ മായങ്കിന് ലഭിക്കുന്നതിന് വേണ്ടി ഞങ്ങളിപ്പോള്‍ മായങ്കിനെ വിടുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു തിളങ്ങുന്ന താരമാവുന്നതിന്റെ വക്കിലാണ് മായങ്ക് ഇപ്പോള്‍. മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന്റെ ഭാഗമായിരിക്കും മായങ്ക്'', മായങ്കിന്റെ ട്രാന്‍സ്ഫര്‍ വാര്‍ത്ത സ്ഥിരീകരുച്ചുകൊണ്ട് മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അമ്പാനി പറഞ്ഞതിങ്ങനെ. 

ഷെര്‍ഫാനെയുടെ ഓള്‍ റൗണ്ട് മികവാണ് ഞങ്ങളെ ആകര്‍ശിച്ചത്. ഈ പ്രായത്തില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച അവസരങ്ങളെല്ലാം അവന്‍ മുതലാക്കി. മുംബൈയില്‍ വേരുറപ്പിക്കാന്‍ ഷെര്‍ഫാനെയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും ആകാശ് അമ്പാനി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT