Sports

കളിയും രാഷ്ട്രീയവുമെല്ലാം തിളയ്ക്കും, ബൈചുങ് ബൂട്ടിയയുടെ ജീവിതം സിനിമയാവുന്നു

ഫിലിം മേക്കര്‍ ആനന്ദ് കുമാറാണ്, മൈതാനത്ത് ഇന്ത്യയെ ആവേശത്തിലാക്കിയ ഫുട്‌ബോള്‍ താരത്തിന്റെ സിനിമ എടുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ രാജ്യത്തിന് വേണ്ടി കളികളത്തില്‍ വിയര്‍പ്പൊഴുക്കിയ മറ്റൊരു കായിക താരത്തിന്റെ ജീവിതം കൂടി വെള്ളിത്തിരയിലേക്ക്. ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ബൈച്ചുങ് ഭൂട്ടിയയുടെ ജീവിതമാണ് സിനിമയാകുന്നത്. ഫിലിം മേക്കര്‍ ആനന്ദ് കുമാറാണ്, മൈതാനത്ത് ഇന്ത്യയെ ആവേശത്തിലാക്കിയ ഫുട്‌ബോള്‍ താരത്തിന്റെ സിനിമയുമായി എത്തുന്നത്. 

ബൈച്ചുങ് ബൂട്ടിയ ആയി അഭിനയിക്കുന്ന താരത്തേയും, സംവിധായകനേയും കണ്ടെത്തുന്നതിനുള്ള ഒരുക്കത്തിലാണ് ആനന്ദ് കുമാര്‍. സൈനാ നെഹ് വാള്‍, അഭിനവ് ബിന്ദ്ര, പുല്ലേല ഗോപിചന്ദ്, മിതാലി രാജ് എന്നിവരുടെ ജീവിതവും സിനിമയാകുന്നു എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബൂട്ടിയയുടെ സിനിമയുടെ പ്രഖ്യാപനവും വരുന്നത്. 

ബിഗ് സ്‌ക്രീനിലേക്ക് എത്താന്‍ മാത്രം വിലമതിക്കുന്നതാണ് എന്റെ ജീവിതം എന്ന നിങ്ങളുടെ തോന്നല്‍ എനിക്ക് സന്തോഷവാനാക്കുന്നു. എന്റെ ജീവിതത്തോട് ആനന്ദ് നീതി പുലര്‍ത്തും. സിക്കിമിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഫുട്‌ബോള്‍ കളിക്കുക എന്നത് മാത്രമായിരുന്നില്ല എന്റെ ലക്ഷ്യം. 

സ്വന്തം ഫുട്‌ബോള്‍ ക്ലബ് എന്നതും എന്റെ ലക്ഷ്യമായിരുന്നു. യുനൈറ്റഡ് സിക്കിം എന്ന ക്ലബിലൂടെ ആ സ്വപ്‌നവും ഞാന്‍ സാക്ഷാത്കരിക്കുകയാണ് എന്നും ബൂട്ടിയ പറഞ്ഞു.. 107 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 42 ഗോളുകള്‍ നേടി ഒരു പതിറ്റാണ്ടുകാലം ഇന്ത്യന്‍ ഫുട്‌ബോളിനെ നയിച്ചാണ് ബൂട്ടിയ കളി മതിയാക്കിയത്.

റഷ്യന്‍ ലോക കപ്പിന്റെ സമയത്താണ് ഇങ്ങനെയൊരു സിനിമയെ കുറിച്ച് ചിന്തിക്കുന്നതെന്ന് ആനന്ദ് കുമാര്‍ പറഞ്ഞു. ഇന്ത്യയിലെ യുവത്വത്തിന്റേ ആവേശം ഫുട്‌ബോളിലേക്ക് വരികയാണ്. ചെറിയ കുട്ടികള്‍ക്ക് പോലും ക്രിക്കറ്റിനേക്കാള്‍ താത്പര്യം ഇപ്പോള്‍ ഫുട്‌ബോളിനോടാണ്. അതിനാലാണ് ഫുട്‌ബോളിനെ മുന്‍നിര്‍ത്തി സിനിമ എടുക്കുന്നത്. അങ്ങിനെ വരുമ്പോള്‍ ബൂട്ടിയയില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നാണ് തുടങ്ങേണ്ടത് എന്നും ആനന്ദ് കുമാര്‍ ചോദിക്കുന്നു. ഡല്‍ഹി ഹൈറ്റ്‌സ്(2007), ഗാസിയാബാദ്(2013) എന്നി ചിത്രങ്ങള്‍ ആനന്ദ് കുമാറിന്റേതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം