Sports

കിംഗ് ഖാന്റെ ക്രിക്കറ്റ് പ്രേമം ദക്ഷിണാഫ്രിക്കയിലേക്കും; ട്വന്റി20 ഗ്ലോബല്‍ ലീഗ് ഫ്രാഞ്ചൈസി സ്വന്തമാക്കി താരം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍:  ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖാന്റെ ക്രിക്കറ്റ് പ്രേമം ഭൂഖണ്ഡം കടക്കുന്നു. ക്രിക്കറ്റ് സൗത്താഫ്രിക്ക നടത്തുന്ന ട്വന്റി20 ഗ്ലോബല്‍ ലീഗില്‍ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കിയാണ് കിംഗ് ഖാന്‍ തന്റെ ക്രിക്കറ്റ് പ്രേമം അരക്കിട്ടുറപ്പിച്ചത്. എട്ട് ടീമുകളുള്ള ലീഗില്‍ ഷാരുഖിന് പുറമെ ഇന്ത്യയിള്ള ജിഎംആര്‍ ഗ്രൂപ്പും ഒരു ടീമിനെ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹഉടമയായ ഷാരുഖ് കേപ്ടൗണ്‍ കേന്ദ്രീകരിച്ചുള്ള ടീമിനെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ജെപി ഡുമിനിയാണ് ഈ ടീമിന്റെ മാര്‍ക്വീ പ്ലെയര്‍. അതേസമയം, ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിന്റെ ഉടമസ്ഥരായ ജിഎംആര്‍ ജോഹന്നാസ് ബര്‍ഗ് കേന്ദ്രീകരിച്ചു നടത്തുന്ന ടീമിനെയാണ് സ്വന്തമാക്കിരിക്കുന്നത്. 

ടീമുകളെ സ്വന്തമാക്കാനുള്ള 150ഓളം അപേക്ഷകാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഫ്രാഞ്ചൈസി നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യ- പാക് സംഘര്‍ഷം അവസാനിച്ചത് അമേരിക്കയുടെ തീരുവ ഭീഷണി കാരണം'; വീണ്ടും അവകാശവാദവുമായി ട്രംപ്

Today's Rashi Phalam September 23| ധനസ്ഥിതി മെച്ചപ്പെടും, വരുമാനം കൂടാൻ സാധ്യത ഉണ്ട്

ഇനി പണി 'സാറ' എടുക്കും; വിമാനത്താവളത്തില്‍ ലഗേജ് ചുമക്കാന്‍ റോബോട്ടുകള്‍; പുതിയ സാങ്കേതികവിദ്യയുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്

കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി; ഭർത്താവ് പിടിയിൽ

കരാര്‍ പരാജയപ്പെട്ടാല്‍ ഇറാനെ തകര്‍ക്കണോ? യുഎന്നില്‍ മുന്നറിയിപ്പുമായി ട്രംപ്