Sports

കുട്ടീഞ്ഞോ പ്രീമിയര്‍ ലീഗിലേക്ക്; ആഴ്‌സണല്‍, ടോട്ടനം ടീമുകള്‍ രംഗത്ത്...?

ഇപ്പോഴിതാ കുട്ടീഞ്ഞോ പ്രീമിര്‍ ലീഗിലേക്ക് മടങ്ങിയെത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ലിവര്‍പൂളില്‍ മികവില്‍ നില്‍ക്കേയായിരുന്നു ബ്രസീല്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയുടെ ബാഴ്‌സലോണയിലേക്കുള്ള ചേക്കേറല്‍. എന്നാല്‍ സ്പാനിഷ് വമ്പന്‍മാരുടെ തട്ടകത്തിലെത്തിയതോടെ കുട്ടീഞ്ഞോക്ക് ഒട്ടും തിളങ്ങാന്‍ സാധിക്കാതെ വന്നു. വന്‍ വിമര്‍ശനങ്ങളാണ് കുട്ടീഞ്ഞോയ്ക്ക് നേരിടേണ്ടി വന്നത്. സീസണ്‍ അവസാനിച്ചതോടെ താരം ബാഴ്‌സ വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നു. 

എന്നാല്‍ താരക്കൈമാറ്റ വിപണിയില്‍ കുട്ടീഞ്ഞോയുടെ കൂടുമാറ്റം സംബന്ധിച്ച് ഒരു വ്യക്തതയും വന്നിട്ടില്ല. ബാഴ്‌സയില്‍ താരത്തിന്റെ കരാര്‍ 2023 വരെയുണ്ട്. താരം ബാഴ്‌സ വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന ഘട്ടത്തില്‍ പല ടീമുകള്‍ക്കൊപ്പവും കുട്ടീഞ്ഞോയുടെ പേര് ചേര്‍ത്ത് വ്യാഖ്യാനങ്ങള്‍ വന്നു. അതിനൊന്നും പക്ഷേ സ്ഥിരീകരണമുണ്ടായില്ല. 

ഇപ്പോഴിതാ കുട്ടീഞ്ഞോ പ്രീമിര്‍ ലീഗിലേക്ക് മടങ്ങിയെത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നു. പ്രീമിയര്‍ ലീഗിലെ കരുത്തരായ ആഴ്‌സണലിലേക്ക് കുട്ടീഞ്ഞോ എത്തുന്ന എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വായ്പാ കരാറിലാണ് താരം ഗണ്ണേഴ്‌സിന്റെ ഭാഗമാകുന്നതെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇതിനൊപ്പം തന്നെ മറ്റൊരു റിപ്പോര്‍ട്ടും പ്രചരിക്കുന്നത്. ആഴ്‌സണലിന് പുറമെ പ്രീമിയര്‍ ലീഗിലെ വമ്പന്‍മാര്‍ തന്നെയായ ടോട്ടനം ഹോട്‌സ്പറും താരത്തിനായി ശക്തമായി രംഗത്തുണ്ട്. ബാഴ്‌സലോണയും ടോട്ടനവും തമ്മില്‍ താരത്തെ വയ്പാടിസ്ഥാനത്തില്‍ എത്തിക്കുന്നത് സംബന്ധിച്ച് അവസാനവട്ട ചര്‍ച്ചകളിലാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. 

എന്തായാലും വരുന്ന സീസണില്‍ താരം ആഴ്‌സണല്‍, ടോട്ടനം ടീമുകളില്‍ തന്നെ കാണുമോ അതോ ബാഴ്‌സലോണയ്ക്കായി തന്നെ കളിക്കുമോ എന്ന് കാത്തിരുന്ന് കാണാം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ താരക്കൈമാറ്റ വിപണി നാളെ അവസാനിക്കാനിരിക്കെയാണ് കുട്ടീഞ്ഞോയുടെ കൂടുമാറ്റം വീണ്ടും ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT