Sports

കുട്ടീഞ്ഞോയെ നല്‍കി ഫ്രഞ്ച് സെന്‍സേഷനെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ; മുന്നില്‍ വച്ചത് മികച്ച ഓഫര്‍

താരത്തിന് മുന്നില്‍ മികച്ച ഓഫറുമായി വന്നിരിക്കുകയാണ് സ്പാനിഷ് ചാംപ്യന്‍മാരായ ബാഴ്‌സലോണ

Author : സമകാലിക മലയാളം ഡെസ്ക്


മാഡ്രിഡ്: ലോക ഫുട്‌ബോളിലെ മികച്ച താരമാര് എന്നത് ലയണല്‍ മെസിയേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും മുന്‍നിര്‍ത്തി കാലങ്ങളായി നടക്കുന്ന ചര്‍ച്ചയാണ്. നിലവില്‍ ലോക ഫുട്‌ബോളിലെ മികച്ച യുവ താരമായി പരിഗണിക്കുന്നത് ഫ്രഞ്ച് താരം കെയ്‌ലിയന്‍ എംബാപ്പെയെയാണ്. ഫ്രാന്‍സിന്റെ രണ്ടാം ലോകകപ്പ് കിരീട നേട്ടത്തിന് വഴിയൊരുക്കിയ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന എംബാപ്പെ ഇരു സൂപ്പര്‍ താരങ്ങളുടേയും ഗണത്തിലേക്ക് ഭാവിയില്‍ ഉയരുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിതന്‍മാരുടെ വിലയിരുത്തല്‍. 19ാം വയസില്‍ തന്നെ ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ എംബാപ്പെയ്ക്ക് പാരിസ് സെന്റ് ജെര്‍മെയ്‌നൊപ്പം ക്ലബ് തലത്തിലും നേട്ടങ്ങളേറെ.   

യൂറോപ്പിലെ മുന്‍നിര ക്ലബുകളില്‍ പലതും എംബാപ്പെയെ തങ്ങളുടെ പാളയത്തിലെത്തിക്കുന്നതിനായി ശ്രമം തുടരുന്നുണ്ട്. ഇപ്പോഴിതാ താരത്തിന് മുന്നില്‍ മികച്ച ഓഫറുമായി വന്നിരിക്കുകയാണ് സ്പാനിഷ് ചാംപ്യന്‍മാരായ ബാഴ്‌സലോണ. 150 കോടിയിലേറെ പ്രതിഫലം വാഗ്ദാനം ചെയ്താണ് കറ്റാലന്‍ കരുത്തര്‍ ഫ്രഞ്ച് താരത്തിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ടീമിലുള്ള ബ്രസീല്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ പിഎസ്ജിക്ക് കൈമാറി എംബാപ്പെയെ ടീമിലെത്തിക്കാനാണ് ബാഴ്‌സ ശ്രമിക്കുന്നതെന്ന് വിദേശ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നിലവില്‍ പിഎസ്ജിയില്‍ എംബാപ്പെയുടെ സഹ താരമായി കളിക്കുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ കുട്ടീഞ്ഞോ പാരിസിലെത്തുന്നതില്‍ സന്തോഷവാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ടീമില്‍ ഒരുമിച്ചു കളിക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളും കൂടിയാണ്. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ ഫ്രഞ്ച് സെന്‍സേഷന്‍ നൗകാംപിലെത്തുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT