Sports

കൂറ്റന്‍ ജയം പിടിച്ചതിന് പിന്നാലെ പ്രഹരം; വിന്‍ഡിസ് താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 80 ശതമാനം പിഴ

നിശ്ചിത സമയം പിന്നിട്ടപ്പോള്‍ നാല് ഓവര്‍ കുറവാണ് വിന്‍ഡിസ് ബൗളര്‍മാര്‍ എറിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഏകദിനത്തില്‍ കൂറ്റന്‍ ജയം നേടിയെങ്കിലും ടീമിനെ മറ്റൊരു പ്രഹരം കാത്തിരിക്കുന്നുണ്ടായി. കുറഞ്ഞ ഓവര്‍ നിരക്കിന് മാച്ച് ഫീയുടെ 80 ശതമാനം പിഴയാണ് വിന്‍ഡിസ് താരങ്ങള്‍ക്ക് വിധിച്ചിരിക്കുന്നത്. 

നിശ്ചിത സമയം പിന്നിട്ടപ്പോള്‍ നാല് ഓവര്‍ കുറവാണ് വിന്‍ഡിസ് ബൗളര്‍മാര്‍ എറിഞ്ഞത്. നിശ്ചിത സമയത്ത് ഒരു ഓവറാണ് കുറവുള്ളത് എങ്കില്‍ മാച്ച് ഫീയുടെ 20 ശതമാനമാണ് കളിക്കാരില്‍ നിന്ന് ഈടാക്കുക. വിന്‍ഡിസ് നാല് ഓവര്‍ പിന്നിലായിരുന്നതിനാലാണ് മാച്ച് ഫീയുടെ 80 ശതമാനം പിഴ വിധിച്ചത്. 

വെസ്റ്റ് ഇന്‍ഡീസ് നായകന്‍ പൊള്ളാര്‍ഡ് കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കലുകള്‍ ഉണ്ടാവില്ല. എട്ട് വിക്കറ്റിനാണ് വിന്‍ഡിസ് ചെന്നൈയില്‍ ഇന്ത്യയ്‌ക്കെതിരെ ജയം പിടിച്ചത്. ടോസ് നേടിയ വിന്‍ഡിസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 287 റണ്‍സില്‍ ഇന്ത്യയെ തളച്ച വിന്‍ഡിസ് ഹെറ്റ്മയറിന്റേയും ഹോപ്പിന്റേയും സെഞ്ചുറിയുടെ ബലത്തില്‍ അനായാസം ജയത്തിലേക്ക് എത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു