Sports

കോവിഡിനെ തോല്‍പ്പിച്ച് മെസി, ഗൂഗിള്‍ സെര്‍ച്ചില്‍ 2300 ശതമാനത്തിന്റെ കുതിപ്പ് 

ഗുഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടതില്‍ ഈ സമയം കോവിഡിനെ പിന്നിലാക്കി മെസി എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സ വിടാനുള്ള തീരുമാനം അറിയിച്ച് ലോകത്തെയൊന്നാകെ മെസി ഞെട്ടിച്ചു. കോവിഡിന്റെ ഭീഷണിയില്‍ തുടരുന്ന സമയമാണെങ്കിലും മെസി നിലപാട് പ്രഖ്യാപിച്ചതോടെ ലോകം അതിന്റെ പിന്നാലെയായി. ഗുഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടതില്‍ ഈ സമയം കോവിഡിനെ പിന്നിലാക്കി മെസി എത്തി. 

കഴിഞ്ഞ ഏതാനും മാസങ്ങളായി കോവിഡ് ആയിരുന്നു ഗൂഗിളിന്റെ സെര്‍ച്ച് ചാര്‍ട്ടില്‍ മുന്‍പില്‍ നിന്നിരുന്നത്. മെസി എന്ന വാക്ക് ഉപയോഗിച്ചുള്ള സെര്‍ച്ചുകള്‍ കൂടിയതിനൊപ്പം, മെസി ലീവ്‌സ് ബാഴ്‌സ എന്ന വാക്കുകള്‍ ഉപയോഗിച്ചുള്ള തെരച്ചിലിന്റെ എണ്ണം വര്‍ധിച്ചത് 2300 ശതമാനമാണ്. 

മെസിയെ സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയതിന് ഒപ്പം ബാഴ്‌സ പ്രസിഡന്റ് ബാര്‍തോമ്യുവിനെ തെരയുന്നതും കുത്തനെ വര്‍ധിച്ചു. ബാര്‍തൊമ്യുവിനെ സെര്‍ച്ച് ചെയ്യുന്നതില്‍ 1450 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ബുറോഫാക്‌സ് എന്താണ് എന്ന് തിരയാനും ഗൂഗിളിലേക്ക് ആളുകളെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT