Sports

കോവിഡിനെതിരായ പോരാട്ടം; കൈത്താങ്ങായി ഇന്ത്യൻ വനിതാ ഹോക്കി ടീം; ഫിറ്റ്നസ് ചലഞ്ചിലൂടെ സമാഹരിച്ചത് 20 ലക്ഷം രൂപ

കോവിഡിനെതിരായ പോരാട്ടം; കൈത്താങ്ങായി ഇന്ത്യൻ വനിതാ ഹോക്കി ടീം; ഫിറ്റ്നസ് ചലഞ്ചിലൂടെ സമാഹരിച്ചത് 20 ലക്ഷം രൂപ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തിനായി 20ലക്ഷത്തോളം രൂപ സംഭാവന ചെയ്ത് ഇന്ത്യൻ വനിതാ ഹോക്കി ടീം. 18 ദിവസത്തെ ഫിറ്റ്‌നസ് ചലഞ്ചിലൂടെയാണ് ടീം തുക സമാഹരിച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ക്കിക്കുന്ന ഉദയ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയ്ക്ക്  20,01,130 രൂപ ടീം കൈമാറും. 

കോവിഡ് മൂലം പ്രതിസന്ധിയിലായ വിവിധ സ്ഥലങ്ങളിലെ രോഗികള്‍, കുടിയേറ്റ തൊഴിലാളികള്‍, ചേരി നിവാസികള്‍ എന്നിവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായാണ് ഈ തുക വിനിയോഗിക്കുക.

ഓരോ ദിവസവും ടീമിലെ ഓരോ താരങ്ങള്‍ വീതം സോഷ്യല്‍ മീഡിയയില്‍ ഓരോ ഫിറ്റ്‌നസ് ചലഞ്ചുമായി രംഗത്തെത്തും. തുടര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലെ പത്ത് പേരെ ഈ ചലഞ്ചിന് ക്ഷണിക്കുകയും 100 രൂപ വീതം ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും.

ഈ ആശയത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍