Sports

കോഹ് ലിയെ തളയ്ക്കാനുള്ള വഴി ഇത് ഒന്നേയുള്ളു, ഓസീസ് താരങ്ങള്‍ക്ക് ഡുപ്ലസിസിന്റെ ഉപദേശം

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഞങ്ങള്‍ ചെയ്തത് അതാണ്. നിശബ്ദമായി കോഹ് ലിയെ നേരിട്ട് ഞങ്ങള്‍ അയാളെ നിശബ്ദനാക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയ്ക്ക് കോഹ് ലിയെ തളയ്ക്കാന്‍ വഴി പറഞ്ഞു കൊടുത്ത് സൗത്ത് ആഫ്രിക്കന്‍ താരം ഡുപ്ലസിസ്. കോഹ് ലിയുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കി, നിശബ്ദമായി ഇന്ത്യന്‍ നായകന് പ്രഹരമേല്‍പ്പിക്കുക എന്നാണ് ഓസീസ് താരങ്ങളോട് ഡുപ്ലസിസ് നിര്‍ദേശിക്കുന്നത്. 

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഞങ്ങള്‍ ചെയ്തത് അതാണ്. നിശബ്ദമായി കോഹ് ലിയെ നേരിട്ട് ഞങ്ങള്‍ അയാളെ നിശബ്ദനാക്കുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റുമുട്ടലുകള്‍ ഇഷ്ടപ്പെടുന്ന താരങ്ങളുണ്ട്. കോഹ് ലിയോടൊപ്പം കളിക്കുമ്പോള്‍, ഒരു ഏറ്റുമുട്ടല്‍ കോഹ് ലി ആവശ്യപ്പെടുന്നത് പോലെ തോന്നുമെന്നും ഡുപ്ലസിസ് പറയുന്നു.

ഓരോ ടീമിലും രണ്ട് മൂന്ന് താരങ്ങളെ ലക്ഷ്യം വെച്ചായിരിക്കും ഡ്രസിങ് റൂമില്‍ നമ്മുടെ സംസാരം. എന്നാല്‍ കോഹ് ലിയോട് അധികമൊന്നും നമ്മള്‍ പറയരുത്, കാരണം അത് കോഹ് ലിയെ മുന്നോട്ടു കൊണ്ടുപോകും. ഞങ്ങള്‍ൃ നിശബ്ദമായി കോഹ് ലിയെ നേരിട്ടിട്ടും കോഹ് ലി സൗത്ത് ആഫ്രിക്കയില്‍ സ്‌കോര്‍ ചെയ്തു. പക്ഷേ അത് വലിയ സ്‌കോര്‍ ആയിരുന്നില്ല എന്നാണ് ഞങ്ങളുടെ വിലയിരുത്തലെന്നും ഡുപ്ലസിസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT