Sports

'കോഹ്‌ലിയുടെയും ബൂംറയുടേയും മാരക കോംബോ പാക്ക്'  ; ഇന്ത്യന്‍ താരം വിജയ് ശങ്കറിനെതിരെ ട്രോള്‍ മഴ

വിജയ് ശങ്കറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍ : ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാംനമ്പറില്‍ വീണ്ടും പരാജയപ്പെട്ട വിജയ് ശങ്കറിനെതിരെ ക്രിക്കറ്റ് പ്രേമികളുടെ ട്രോള്‍ മഴ. വിജയ് ശങ്കര്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബൂംറയുടെയും കോംബോ പാക്കാണെന്നാണ് ഒരു ക്രിക്കറ്റ് ആരാധകന്റെ പരിഹാസം. 

വിജയ് ശങ്കര്‍ ബാറ്റ് ചെയ്യുന്നത് ജസ്പ്രീത് ബൂംറയെപ്പോലെ. ബൗള്‍ ചെയ്യുന്നതാകട്ടെ വിരാട് കോഹ്‌ലിയെപ്പോലെയും. എന്തൊരു ഭയങ്കര കളിക്കാരന്‍...തെരുവില്‍ ക്രിക്കറ്റ് കളിക്കുന്നയാളുടെ ചിത്രം നല്‍കിയിട്ട്, ഇയാളെ പകരം കളിപ്പിക്കൂ, വിജയ് ശങ്കറിനേക്കാള്‍ നന്നായി ഇയാള്‍ പന്ത് അടിച്ചകറ്റുമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യന്‍ താരങ്ങള്‍ ബൗണ്ടറി അടിക്കുമ്പോള്‍ വിജയ് ശങ്കറെ നോക്കുന്ന കോച്ച് രവിശാസ്ത്രിയുടെ ചിത്രമാണ് ഒരാള്‍ ട്വീറ്റിനൊപ്പം നല്‍കിയിട്ടുള്ളത്. വിജയ് ശങ്കറിന്റെ നിരാശാജനകമായ പ്രകടനം കണ്ട് നെടുവീര്‍പ്പോടെ നില്‍ക്കുന്ന റായുഡുവും, സെലക്ടര്‍മാരുമെല്ലാം ട്രോളിന് വിഷയമാകുന്നു.

അതേസമയം വിജയ് ശങ്കറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. വിജയിന് ഒരു അവസരം കൂടി നല്‍കണമെന്നാണ് മഞ്ജരേക്കര്‍ ആവശ്യപ്പെടുന്നത്. 

ഇന്നലെ വെസ്റ്റിന്‍ഡീസിനെതിരായ കളിയില്‍ 14 റണ്‍സ് മാത്രമാണ് വിജയ് ശങ്കറിന് എടുക്കാനായത്. അഫ്ഗാനെതിരെ 29 റണ്‍സിനും പുറത്തായി. ഇതോടെ പ്രധാനപ്പെട്ട നാലാം നമ്പര്‍ പൊസിഷനില്‍ കൂടുതല്‍ പരിചയസമ്പന്നനായ ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി. ഓള്‍രൗണ്ടറായി ടീമിലെടുത്ത വിജയ് ശങ്കറെ നായകന്‍ കോഹ്‌ലി ബൗളിംഗിലും കാര്യമായി ഉപയോഗിച്ചിട്ടില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

13 സ്വർണം, 17 വെള്ളി, 9 വെങ്കലം! ​കോമൺവെൽത്ത് ​ഗെയിംസിലെ ഇന്ത്യൻ കുതിപ്പ്; മെഡൽ പട്ടിക അറിയാം

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി