Sports

കോഹ്‌ലി പുറത്ത്, പിന്നാലെ രഹാനെയും; രണ്ടാം ടെസ്റ്റിലും ഇന്ത്യ പതറുന്നു

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

Author : സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയില്‍.

ഓപണര്‍മാരായ പൃഥ്വി ഷാ (54), മായങ്ക് അഗര്‍വാള്‍ (ഏഴ്), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (മൂന്ന്), അജിന്‍ക്യ രഹാനെ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 39 റണ്‍സുമായി നില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയിലാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷ. പൂജാരയ്ക്ക് കൂട്ടായി അഞ്ച് റണ്‍സുമായി ഹനുമ വിഹാരിയാണ് ക്രീസില്‍.  

ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലായിരുന്നു. ബാറ്റിങ് പുനരാരംഭിച്ചതിന് പിന്നാലെയാണ് കോഹ്‌ലിയെ നഷ്ടമായത്. കോഹ്‌ലിയേയും രഹാനെയേയും ടിം സൗത്തിയാണ് മടക്കിയത്.

64 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് പൃഥ്വി 54 റണ്‍സ് കണ്ടെത്തിയത്. പൃഥ്വിയെ ജാമിസണും മായങ്കിനെ ബോള്‍ട്ടുമാണ് പുറത്താക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം