Sports

കോഹ്‌ലിക്ക് നിരാശ; വീണത് പത്താം റാങ്കിലേക്ക്; ഒന്നാം റാങ്ക് ലക്ഷ്യമിട്ട് കെഎൽ രാഹുൽ

മികച്ച ഫോമില്‍ നില്‍ക്കുന്ന ഇന്ത്യയുടെ ലോകേഷ് രാഹുല്‍ രണ്ടാം റാങ്ക് നിലനിര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് നിരാശ. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുണ്ടായിരുന്ന കോഹ്‌ലി ഒരു സ്ഥാനമിറങ്ങി പത്തിലേക്ക് വീണു. 

മികച്ച ഫോമില്‍ നില്‍ക്കുന്ന ഇന്ത്യയുടെ ലോകേഷ് രാഹുല്‍ രണ്ടാം റാങ്ക് നിലനിര്‍ത്തി. പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം ആണ് ഒന്നാം റാങ്കില്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളും വിജയിച്ച് പരമ്പര തൂത്തുവാരിയ ചരിത്രമെഴുതിയ ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് രാഹുലായിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 224 റണ്‍സാണ് താരം കണ്ടെത്തിയത്. 

823 പോയിന്റുകളുമായാണ് രാഹുല്‍ രണ്ടാം റാങ്ക് നിലനിര്‍ത്തിയത്. ബാബര്‍ അസമിന് 879 പോയിന്റുകള്‍. ബാബർ അസമിനെ മറികടന്ന് ഒന്നാം റാങ്ക് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് രാഹുൽ. ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചാണ് പട്ടികയില്‍ മൂന്നത്. കോഹ്‌ലി ഒന്‍പതാം സ്ഥാനത്ത് നിന്നാണ് പത്തിലേക്ക് പതിച്ചത്. ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ കോഹ്‌ലിയെ പിന്തള്ളി ഒന്‍പതാം സ്ഥാനത്തേക്ക് കയറി. 

പട്ടികയില്‍ ആദ്യ പത്തില്‍ രാഹുലും കോഹ്‌ലിയും മാത്രമാണുള്ളത്. ഹിറ്റ്മാന്‍ രോഹിത് ശര്‍മ 11ാം റാങ്കില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

നെഞ്ചില്‍ അണുബാധ; ബിജെപി നേതാവ് എല്‍കെ അഡ്വാനി ആശുപത്രിയില്‍

ക്ഷേത്രത്തിൽ ഭണ്ഡാരം തുറക്കാനുള്ള ശ്രമം പാളി; മൂന്ന് ചാക്ക് തേങ്ങയുമായി കടന്നത് വീടുവിട്ടിറങ്ങിയ 14-കാരൻ

'വണ്‍, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയെന്ന് എംഎല്‍എ; വിവാദം

നേഹ ബോറയെ വിട്ടയച്ചു, പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം; ദിപ്‌കെയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും