Sports

'കോഹ്‌ലിയേക്കാൾ മികച്ചവരാകാൻ സാധിക്കുന്ന താരങ്ങൾ പാകിസ്ഥാനിലുണ്ട്'- മുൻ താരം പറയുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെപ്പോലുള്ള ഒരു താരത്തെ മറികടക്കാന്‍ തക്ക കഴിവുള്ള ബാറ്റ്‌സ്മാന്‍മാര്‍ പാകിസ്ഥാനിലുണ്ടെന്ന് മുൻ താരം അബ്ദുൽ റസാഖ്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെപ്പോലുള്ള ഒരു താരത്തെ മറികടക്കാന്‍ തക്ക കഴിവുള്ള ബാറ്റ്‌സ്മാന്‍മാര്‍ പാകിസ്ഥാനിലുണ്ടെന്ന് മുൻ താരം അബ്ദുൽ റസാഖ്. പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണയില്ലായ്മയാണ് അവരെ പിന്നോട്ടുവലിക്കുന്നതെന്നും അബ്ദുള്‍ റസാഖ് കുറ്റപ്പെടുത്തി. 

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് കോഹ്‌ലിയുടെ മികച്ച പ്രകടനങ്ങള്‍ക്ക് കാരണമെന്ന് റസാഖ് ചൂണ്ടിക്കാട്ടി. കോഹ്‌ലി മികച്ച താരമാണെന്ന് സമ്മതിച്ച റസാഖ്, ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണ ലഭിക്കുന്നതുകൊണ്ടു തന്നെ അദ്ദേഹം ഭാഗ്യം ചെയ്ത കളിക്കാരനാണ്. ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന ആദരവാണ് എല്ലായ്പ്പോഴും മികച്ച പ്രകടനം നടത്താന്‍ കോഹ്‌ലിയെ പ്രേരിപ്പിക്കുന്ന ഘടകമെന്നും റസാഖ് വ്യക്തമാക്കി.

'വിരാട് കോഹ്‌ലിയേക്കാള്‍ മികച്ചവരാകാന്‍ സാധിക്കുന്ന താരങ്ങള്‍ പാകിസ്ഥാനില്‍ പോലും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ അവരെ ഇവിടുത്തെ സിസ്റ്റം അവഗണിക്കുകയാണ്. എന്തൊരു ദുരന്തമാണത്. കോഹ്‌ലിയുടെ കാര്യത്തില്‍ ബോര്‍ഡ് തന്നിലര്‍പ്പിച്ച വിശ്വാസത്തോട് തന്റെ കഴിവുപയോഗിച്ച് മികച്ച പ്രകടനങ്ങളിലൂടെ നീതിപുലര്‍ത്തുകയാണ് അദ്ദേഹം'- റസാഖ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT