Sports

ക്യാപ്റ്റന്‍സി കൈമാറ്റത്തിന് ശേഷവും ഞങ്ങള്‍ പഴയതുപോലെ; ധോണിയുമായുള്ള സൗഹൃദം തകര്‍ക്കാനുണ്ടായ ശ്രമങ്ങള്‍ വെളിപ്പെടുത്തി കൊഹ്ലി

ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കിടയിലെ സൗഹൃദം ശക്തിപ്പെടുകയാണ് ഉണ്ടായിട്ടുള്ളതെന്നും ഇതിനിടെയുണ്ടായ വിവാദങ്ങള്‍ക്ക് തങ്ങള്‍ രണ്ടുപേരും പ്രാധാന്യം നല്‍കിയിരുന്നില്ലെന്നും താരം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്കെത്തിയ താരമാണ് വിരാട് കൊഹ്ലി. എന്നാല്‍ തങ്ങള്‍ക്കിടയിലുള്ള സൗഹൃദം തകര്‍ക്കാന്‍ പല തരത്തിലുമുള്ള ശ്രമങ്ങള്‍ നടന്നിരുന്നെന്ന് വിരാട് പറഞ്ഞു. എങ്ങനെയാണ് ആളുകള്‍ തങ്ങളെ അകറ്റാന്‍ ശ്രമിച്ചിരുന്നതെന്നും ആ ശ്രമങ്ങളെ വിജയകരമായി എങ്ങനെ മറികടന്നെന്നും അടുത്തിടെ ഒരു അഭിമുഖത്തിലാണ് വിരാട് പറഞ്ഞത്. 

ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കിടയിലെ സൗഹൃദം ശക്തിപ്പെടുകയാണ് ഉണ്ടായിട്ടുള്ളതെന്നും ഇതിനിടെയുണ്ടായ വിവാദങ്ങള്‍ക്ക് തങ്ങള്‍ രണ്ടുപേരും പ്രാധാന്യം നല്‍കിയിരുന്നില്ലെന്നും താരം പറഞ്ഞു. 'വളരെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കിടയിലും കൂളായ സമീപനമാണ് ധോണിയുടേത്. റണ്ണിനായി ഓടുമ്പോള്‍ രണ്ട് തവണ ഓടാന്‍ ധോണി പറഞ്ഞാല്‍ കണ്ണടച്ച് ഞാന്‍ ഓടും. കാരണം ധോണിയുടെ നിഗമനങ്ങള്‍ തെറ്റില്ല എന്നെനിക്ക് വിശ്വാസമുണ്ട്', കൊഹ്ലി പറയുന്നു. 

ഒരു കളിയില്‍ എന്താണ് സംഭവിക്കുന്നതെന്നും എന്തെല്ലാം തുടര്‍ന്ന് സംഭവിക്കാമെന്നും ധോണിയെപ്പോലെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളെ താന്‍ ക്രിക്കറ്റില്‍ കണ്ടിട്ടില്ലെന്നും പലപ്പോഴും തനിക്ക് ശരിയായി തോന്നുന്ന കാര്യങ്ങള്‍ പോലും ധോണിയുമായി ആലോചിച്ചാണ് ചെയ്യാറെന്നും വിരാട് അഭിമുഖത്തില്‍ പറയുന്നു. മുമ്പുണ്ടായിരുന്നതില്‍ നിന്ന് ഒരു വ്യത്യാസവും ക്യാപ്റ്റന്‍സി കൈമാറിയതിന് ശേഷം തങ്ങള്‍ക്കിടയില്‍ ഉണ്ടായട്ടില്ലെന്നും ഇപ്പോഴും പഴയപോലെ തമാശകള്‍ പറഞ്ഞുതന്നെയാണ് തങ്ങള്‍ ഇടപെടുന്നതെന്നും താരം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി ആ പറഞ്ഞത് സര്‍ക്കാര്‍ നയമല്ല, തിരുത്തി മുഖ്യമന്ത്രി; പിന്നാലെ വിശദീകരിച്ച് ഗണേഷ് കുമാര്‍

'കര്‍ഷകരുടെ പരിരക്ഷയിൽ വിട്ടുവീഴ്ചയില്ല; വികസിത ഭാരതത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പ്'; ഇന്ത്യ-യുഎസ് കരാറില്‍ ലോക്‌സഭയില്‍ പ്രസ്താവന

'കുറേ നാളായി ഡാൻസ് ചെയ്തിട്ട്, എന്നെക്കൊണ്ട് ഡാൻസ് കളിപ്പിക്കണം, പ്ലീസ്...; രാജമൗലിയോട് പറഞ്ഞതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര

പത്തുവര്‍ഷം കഴിഞ്ഞാല്‍ എന്തുകിട്ടും? പോസ്റ്റ് ഓഫീസ് ആര്‍ഡിയും ടൈം ഡെപ്പോസിറ്റും തമ്മിലുള്ള വ്യത്യാസമെന്ത്?; നേട്ടം ഇങ്ങനെ

സതീശന്‍ മുഖ്യമന്ത്രിയാവാന്‍ പഠിക്കുന്നു, സകലരോടും പുച്ഛം: വി ശിവന്‍കുട്ടി

SCROLL FOR NEXT