Sports

ക്രിക്കറ്റ് കളിയും, തമാശയും, ആ സെല്‍ഫിക്ക് പിന്നില്‍ ഇങ്ങനെയെല്ലാമുണ്ടായി; വീഡിയോ പങ്കുവെച്ച് ഹാരി കെയ്ന്‍ 

ക്രിക്കറ്റ് താരങ്ങള്‍ കളിക്ക് മുന്‍പ് വ്യായാമത്തിനായി ഫുട്‌ബോള്‍ കളിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും അത് തിരിച്ചു സംഭവിക്കില്ല...''ഇത് കേട്ട് കെയ്‌നും ചിരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പേയായിരുന്നു ഹാരി കെയിന്‍ കോഹ് ലിയെ കാണാന്‍ എത്തിയത്. ഇരുവരും ഒരുമിച്ചുള്ള സെല്‍ഫി ഫുട്‌ബോള്‍, ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ കൗതുകം തീര്‍ത്തിരുന്നു. ഇപ്പോഴിതാ, ആ കൂടിക്കാഴ്ചയിലെ രസകരമായ സംഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് കെയിന്‍ ഇപ്പോള്‍. 

കൂടിക്കാഴ്ചയ്ക്കിടെ കെയ്‌നിനോട് കോഹ് ലി പറയുന്നത് ഇങ്ങനെയാണ്..''ക്രിക്കറ്റ് താരങ്ങള്‍ കളിക്ക് മുന്‍പ് വ്യായാമത്തിനായി ഫുട്‌ബോള്‍ കളിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും അത് തിരിച്ചു സംഭവിക്കില്ല...''ഇത് കേട്ട് കെയ്‌നും ചിരിക്കുന്നു. 

വീഡിയോയില്‍ കെയ്ന്‍ ബാറ്റിങ്ങും ബൗളിങ്ങും കോഹ് ലിക്കെതിരെ പരീക്ഷിക്കുന്നതും കാണാം. ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങള്‍ക്കെല്ലാം കോഹ് ലിക്ക് ആശംസകള്‍ നേരുന്നു, ഇംഗ്ലണ്ടിനൊഴികെ കളിക്കുമ്പോള്‍ എന്നും വീഡിയോ ഷെയര്‍ ചെയ്ത് ഹാരി കെയ്ന്‍ പറയുന്നു. കെയ്‌നിന്റെ ആശംസകള്‍ക്ക് കോഹ് ലി നന്ദിയും പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

'പിഎം ശ്രീയിൽ ഇടതു സർക്കാർ ഒരു പൈസപോലും വാങ്ങിയിട്ടില്ല; മുഖ്യമന്ത്രി വസ്തുതകൾ മൂടിവെക്കുന്നു': വി. ശിവൻകുട്ടി

SCROLL FOR NEXT