Sports

ക്രിസ്റ്റിയാനോയ്‌ക്കൊപ്പം സുവാരസ് കളിച്ചേക്കും, യുവന്റ്‌സ് ബാഴ്‌സയെ സമീപിച്ചതായി റിപ്പോര്‍ട്ട് 

ബാഴ്‌സയില്‍ നിന്നും പുറത്തേക്ക് പോവുന്ന സുവാരസില്‍ പിര്‍ലോയുടെ സംഘം താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍: സുവാരസ് അടുത്ത സീസണില്‍ ക്രിസ്റ്റിയാനോയ്‌ക്കൊപ്പം യുവന്റ്‌സില്‍ കളിച്ചേക്കും. ബാഴ്‌സയില്‍ നിന്നും പുറത്തേക്ക് പോവുന്ന സുവാരസില്‍ പിര്‍ലോയുടെ സംഘം താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 

ഹിഗ്വെയ്ന്‍ ക്ലബ് വിടുന്ന സാഹചര്യത്തില്‍ മറ്റൊരു സ്‌ട്രൈക്കറെ ട്രാന്‍സ്ഫര്‍ വിപണിയില്‍ യുവന്റ്‌സ് ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ സുവാരസിനേക്കാള്‍ റോമ സ്‌ട്രൈക്കല്‍ എഡിന്‍ ഡിസെക്കോയ്ക്കാണ് യുവന്റ്‌സ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 

എന്നാല്‍ ഹിഗ്വെയ്‌നിനെ നല്‍കി സുവാരസിനെ വാങ്ങാമെന്ന യുവന്റ്‌സിന്റെ ഓഫര്‍ ബാഴ്‌സ തള്ളിയതായും റിപ്പോര്‍ട്ടുണ്ട്. അവരുടെ പദ്ധതികളില്‍ നിന്ന് എന്നെ ഒഴിവാക്കുകയാണ് എന്ന് ഇതുവരെ എന്നോട് ആരും പറഞ്ഞിട്ടില്ലെന്നും, ക്ലബിന്റെ താത്പര്യം അതാണ് എങ്കില്‍ അവരത് എന്നോട് നേരിട്ട് പറയണമെന്ന് സുവാരസ് പറഞ്ഞിരുന്നു. 

ആറ് വര്‍ഷമായി ഞാന്‍ ഇവിടെ. എന്താണ് അവരുടെ മനസില്‍ എന്ന് പറയാന്‍ ആവശ്യത്തിന് സമയമുണ്ട്. അവര്‍ കളയാന്‍ ആഗ്രഹിക്കുന്നവരില്‍ ഞാനുണ്ട് എങ്കില്‍ അവരത് എന്നോട് പറയണം. ക്ലബിന് ഏറ്റവും മികച്ചത് ലഭിക്കുക എന്നതാണ് എന്റെ ആഗ്രഹം. ഇന്ന് എന്റെ പ്ലാന്‍ തുടര്‍ന്ന് പോവുക എന്നാണ്. എന്നാല്‍ മറിച്ചാണ് അവരുടെ തീരുമാനം എങ്കില്‍ സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നും സുവാരസ് എല്‍ പാരിസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21