Sports

ഗംഭീറിന്റെ പോരാട്ട വീര്യത്തില്‍ കൊല്‍ക്കത്ത മുന്നോട്ട്; പഞ്ചാബിനെ എട്ട് വിക്കറ്റ് തോല്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ടാം ജയം. ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത തങ്ങളുടെ ആദ്യ ഹോം മത്സരം സ്വന്തമാക്കിയത്. 

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയ്‌ക്കെതിരേ പഞ്ചാബ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. ഹാഷിം അംല, വോഹ്‌റ ഓപ്പണിംഗ് സഖ്യം മികച്ച തുടക്കം പഞ്ചാബിന് നല്‍കിയെങ്കിലും പിന്നീട് കാര്യമായ റണ്‍ നേട്ടമുണ്ടാക്കാന്‍ പഞ്ചാബിന് സാധിച്ചില്ല. കൊല്‍ക്കത്ത നിരയില്‍ ഉമേഷ് യാദവ് നാലും ക്രിസ് വോക്കസ് രണ്ടും വിക്കറ്റുകള്‍ നേടിയപ്പോള്‍ സുനില്‍ നരെയ്ന്‍, പിയൂഷ് ഛൗള, ഗ്രാന്‍ഡോം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 16.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും ഗൗതം ഗംഭീറും ചേര്‍േെന്നാരുക്കിയ വെടിക്കെട്ട് ബാറ്റിംഗാണ് കൊല്‍ക്കത്തയ്ക്ക് നേട്ടമായത്. ഗംഭീര്‍ 49 പന്തില്‍ നിന്ന് 72ഉം നരെയ്ന്‍ 18 പന്തില്‍ നിന്ന് 37 റണ്‍സും നേടി. പിന്നീട് വന്ന ഉത്തപ്പ 26 റണ്‍സെടുത്ത് അക്‌സറിന് വിക്കറ്റ് നല്‍കിയപ്പോള്‍ മനീഷ് പാണ്ഡെ ഔട്ടാകാതെ നിന്ന ഗംഭീറിനൊപ്പം കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചു. വരുണ്‍ ആരോണും അക്‌സര്‍ പട്ടേലുമാണ് പഞ്ചാബ് നിരയില്‍ ഓരോ വിക്കറ്റ് വീഴ്ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT