Sports

ഗുജറാത്തിനെ കേരളം എറിഞ്ഞിടുന്നു, ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിന്റെ കലിപ്പ് തീര്‍ത്ത് സക്‌സേന

മൂന്ന് ഓവര്‍ മെയ്ഡന്‍.വഴങ്ങിയത് എട്ട് റണ്‍സ് മാത്രം. വീഴ്ത്തിയത് മൂന്ന് വിക്കറ്റും, ഇക്കണോമി 1.14

Author : സമകാലിക മലയാളം ഡെസ്ക്

സൂററ്റ്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ കേരളം എറിഞ്ഞിടുന്നു. ന്യൂസിലാന്‍ഡ് എ യ്‌ക്കെതിരായ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്താതെ സെലക്ടര്‍മാര്‍ തഴഞ്ഞതിന് ജലജ് സക്‌സേന മറുപടി നല്‍കിയപ്പോള്‍ ഗുജറാത്തിന്റെ മധ്യനിര തകര്‍ന്നു. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത്.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴേക്കും ഏഴ് ഓവറാണ് ഗുജറാത്തിനെതിരെ സക്‌സേന എറിഞ്ഞത്. മൂന്ന് ഓവര്‍ മെയ്ഡന്‍.വഴങ്ങിയത് എട്ട് റണ്‍സ് മാത്രം. വീഴ്ത്തിയത് മൂന്ന് വിക്കറ്റും, ഇക്കണോമി 1.14. പാര്‍ഥീവ് പട്ടേല്‍, ജുനെജ, ധ്രുവ് റാവല്‍ എന്നിവരാണ് സക്‌സേനയ്ക്ക് മുന്‍പില്‍ വീണത്. 

കേരളത്തിന്റെ ആസിഫ് കെ എം രണ്ട് വിക്കറ്റ് വീഴ്ത്തി. ആസിഫും സക്‌സേനയും ചേര്‍ന്നാണ് റണ്‍സ് വിട്ടുകൊടുക്കാതേയും വിക്കറ്റ് വീഴ്ത്തിയും ഗുജറാത്തിനെ കുഴയ്ക്കുന്നത്. രഞ്ജിയില്‍ ഇത് കേരളത്തിന്റെ മൂന്നാം മത്സരമാണ്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ വിറപ്പിച്ചെങ്കിലും കേരളത്തിന് സമനില വഴങ്ങേണ്ടി വന്നു. രണ്ടാമത്തെ മത്സരത്തില്‍ ബംഗാളിനെതിരെ കേരളത്തിന് പിടിച്ചു നില്‍ക്കാനായില്ല. കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകള്‍ക്ക് രഞ്ജി ട്രോഫിയില്‍ പ്രതീക്ഷ നല്‍കുന്നതാണ് ഗുജറാത്തിനെതിരായ തുടക്കം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

'വ്യക്തിഹത്യകള്‍ അനുവദിക്കില്ല; അധിക്ഷേപ പോസ്റ്റുകളില്‍ കര്‍ശന നടപടിക്ക് സൈബര്‍ വിഭാഗത്തിന് നിര്‍ദേശം'

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ജ്യോത്സ്യന്റെ മൊബൈൽ ഫോൺ കവർന്നു: മുൻ പൊലീസുകാരൻ പിടിയിൽ

'എനിക്ക് അബദ്ധം പറ്റിയതാണ്, സ്പെഷ്യൽ ജൂറി അവാർഡ് തരാമായിരുന്നുവെന്ന് ഐ വി ശശി പറഞ്ഞു', 'സ്പിരിറ്റ്' വിവാദത്തിൽ നന്ദു

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന