Sports

ചരിത്രമെഴുതി സ്പാനിഷ് കൗമാരം; പോര്‍ച്ചുഗലിനെ തകര്‍ത്ത് അണ്ടര്‍ 19 യൂറോ കപ്പ് സ്വന്തമാക്കി; റെക്കോർഡ്

അണ്ടര്‍ 21 യൂറോ കപ്പ് സ്വന്തമാക്കിയതിന് പിന്നാലെ അണ്ടര്‍ 19 യൂറോ കപ്പും നാട്ടിലെത്തിച്ച് സ്പാനിഷ് കൗമാരം

Author : സമകാലിക മലയാളം ഡെസ്ക്

യെരേവന്‍: അണ്ടര്‍ 21 യൂറോ കപ്പ് സ്വന്തമാക്കിയതിന് പിന്നാലെ അണ്ടര്‍ 19 യൂറോ കപ്പും നാട്ടിലെത്തിച്ച് സ്പാനിഷ് കൗമാരം. അണ്ടര്‍ 19 യൂറോ കപ്പ് ഫൈനലില്‍ പോര്‍ച്ചുഗലിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്‌പെയിന്‍ കിരീടം സ്വന്തമാക്കിയത്. 

ഇരട്ട ഗോളുകള്‍ നേടിയ ഫെറാന്‍ ടോറസാണ് സ്‌പെയ്‌നിന്റെ വിജയ ശില്‍പ്പി. പതിനൊന്നാം തവണയാണ് സ്‌പെയിന്‍ അണ്ടര്‍ 19 യൂറോ കപ്പ് നേടുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ യൂത്ത് ഫുട്‌ബോള്‍ കിരീടം നേടിയ ടീമുകളുടെ എണ്ണത്തില്‍ സ്‌പെയിന്‍ മുന്നിലെത്തി. ഇംഗ്ലണ്ടിനെയാണ് സ്പാനിഷ് ടീം മറികടന്നത്. 

കളിയില്‍ പോര്‍ച്ചുഗല്‍ കട്ടയ്ക്ക് നിന്നെങ്കിലും ഷോട്ടുതിര്‍ക്കുന്നതിലും പന്തടക്കത്തിലും പാസിങിലും നേരിയ മുന്‍തൂക്കം സ്‌പെയിനിനായിരുന്നു. ടോറസിന്റെ മികവായിരുന്നു ഇന്നലെ ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. കളിയുടെ 34ാം മിനുട്ടിലും 51ാം മിനുട്ടിലുമാണ് ടോറസ് വല ചലിപ്പിച്ചത്. 

ഫ്രാന്‍സിനാണ് മൂന്നാം സ്ഥാനം. അയര്‍ലന്‍ഡിനെയാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT