Sports

ചാംപ്യന്‍സ്  ട്രോഫി ഹോക്കി: ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍

ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി

Author : സമകാലിക മലയാളം ഡെസ്ക്

ബ്രെഡ: ഹോണ്ടിനെ സമനിലയില്‍ പിടിച്ച്  ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തിന്റെ ഫൈനലില്‍. 1-1നാണ് ഇന്ത്യ മത്സരം തുല്ല്യതയില്‍ അവസാനിപ്പിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. 

ഹോളണ്ടിനെതിരായ ത്സരത്തിന്റെ 47ാം മിനുട്ടില്‍ ഇന്ത്യ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി ലീഡ് നേടുകയായിരുന്നു. മന്‍ദീപ് സിങ് ആണ് ആദ്യ ഗോള്‍ നേടിയത്. മത്സരം അവസാനിക്കുവാന്‍ അഞ്ച് മിനുട്ടുള്ളപ്പോഴാണ് തിയറി ബ്രിങ്ക്മാന്‍ ഹോളണ്ടിനായി സമനില ഗോള്‍ കണ്ടെത്തിയത്.  
വെങ്കല മെഡല്‍  പോരാട്ടത്തില്‍ ഹോളണ്ട്-  അര്‍ജന്റീനയുമായി ഏറ്റുമുട്ടും. 5-6 സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ബെല്‍ജിയം പാകിസ്ഥാനുമായി നേര്‍ക്കുനേര്‍ വരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി

'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്‌കിന്റെ വിമര്‍ശനം

കാട്ടാക്കടയിൽ നിന്നു കാണാതായ ദമ്പതികളെ കണ്ടെത്തി... ആശ്വാസം

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി