Sports

ചിത്രയ്ക്ക് ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് എസി മൊയ്തീന്‍

കേന്ദ്രം വേണ്ട സമയത്ത് ഇടപെടാതെ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് ആത്മാര്‍ഥതയില്ലെന്നും മന്ത്രി ആരോപിച്ചു. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി കായിക താരം പിയു ചിത്രയ്ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന കായിക മന്ത്രി എസി മൊയ്തീന്‍. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്‌ഐ), ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷനു (ഐഎഎഫ്) കത്തയയ്ക്കുമെന്ന് പറയുന്നത് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനാണെന്നും മന്ത്രി പറഞ്ഞു. 

കേന്ദ്രം വേണ്ട സമയത്ത് ഇടപെടാതെ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് ആത്മാര്‍ഥതയില്ലെന്നും മന്ത്രി ആരോപിച്ചു. കേരള ഹൈക്കോടതി വിധി മാനിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിത്രയെ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് എഎഫ്‌ഐ, ഐഎഎഫിന് കത്തയക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !